[]ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടം കൈ വരിച്ചു. 138 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 25962 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 36 പോയിന്റ് നേട്ടത്തില്‍ നിഫ്റ്റി 7750 കടന്നു. പാചക വാതക വില വര്‍ദ്ധിപ്പിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശകളെ തുടര്‍ന്ന് എണ്ണ വാതക ഓഹരികള്‍ വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ നടത്തിയ റാലിയാണ് ഇന്ന് വിപണികളെ എക്കാലത്തേയും ഉയരത്തിലെത്തിച്ചത്.
ടെക്, ഫാര്‍മ, ഓട്ടോ മൊബൈല്‍, ബാങ്കിംഗ് ഓഹരികളും ഇന്നത്തെ റാലിയില്‍ പങ്കെടുത്തു. രാവിലെ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ഓഹരി സൂചികകള്‍ ഒരു ഘട്ടത്തില്‍ നഷ്ടത്തിലേക്ക് പോയെങ്കിലും പിന്നീട് നേട്ടം കൈവരിച്ചു.
ഫാര്‍മ ഓഹരിക്കാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടായത്. ഡോക്ടര്‍ റെഡ്ഡീസ് ലാബ്, സിപ്ല , സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ ഇന്ന് മികച്ച നേട്ടം ഉണ്ടാക്കി. ടാറ്റ പവര്‍ ആക്‌സിസ് ബാങ്ക്, റിലയസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഓഹരികളും ഇന്ന് മികച്ച രീതിയില്‍ വ്യാപാരം നടത്തുന്നു.
ഓട്ടോ മൊബൈല്‍, ബാങ്കിംഗ്, ടെക് ഓഹരികളും നേട്ടം തുടരുന്നു. ഓട്ടോ ഓഹരിയില്‍ മഹീന്ദ്ര മാത്രം ഇന്ന് നഷ്ടത്തിലാണ്.
ഡോളറിന് എതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും രൂപ 60 ന് താഴെയെത്താതെ വ്യാപാരം നടത്തുന്നു.