Sports News
കൊമ്പന്മാരെ വെട്ടി കൊലകൊമ്പന്‍; തകര്‍പ്പന്‍ റെക്കോഡ് തൂക്കി സ്റ്റീവ് സ്മിത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 30, 08:59 am
Thursday, 30th January 2025, 2:29 pm

ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഗല്ലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ ഇരു ടീമിന്റെയും അവസാന പരമ്പരയാണിത്. നിലവില്‍ ആദ്യ ഇന്നിങ്സില്‍ ലങ്കയ്ക്കെതിരെ മികച്ച സ്‌കോറിലേക്കാണ് കങ്കാരുപ്പട നീങ്ങുന്നത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 570 റണ്‍സാണ് ടീമിന്റെ സമ്പാദ്യം.

ഓസീസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തുമാണ്. ഖവാജ നിലവില്‍ 352 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 323 റണ്‍സ് നേടിയാണ് താരം പുറത്തായത്. മാത്രമല്ല തന്റെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറിനേടാനും താരത്തിന് സാധിച്ചു.

താരത്തിന് പുറമെ മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്. 251 പന്തില്‍ നിന്ന് 141 റണ്‍സ് നേടി ഫോര്‍മാറ്റിലെ 35ാം സെഞ്ച്വറി നേടിക്കൊണ്ടാണ് താരം പുറത്തായത്. ഇതോടെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും സ്മിത്തിന് സാധിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ആവറേജ് നേടുന്ന താരമാകാനാണ് സ്മിത്തിന് സാധിച്ചത് (മിനിമം 4000 റണ്‍സ്).

ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആവറേജ് നേടിയ താരം, ഇന്നിങ്‌സ്, റണ്‍സ്, ആവറേജ്, സെഞ്ച്വറി

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ) – 68 – 4008 – 67.93

ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്) – 85 – 4685 – 57.84

ഗ്രെഗ് ചാപ്പല്‍ (ഓസ്‌ട്രേലിയ) – 86 – 4209 – 55.38

വിരാട് കോഹ്‌ലി (ഇന്ത്യ) – 113 – 5864 – 54.8 – 20

നിലവില്‍ പുറമെ ജോഷ് ഇംഗ്ലിസ് 91 പന്തില്‍ നിന്ന് 102 റണ്‍സ് നേടി തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കി പുറത്തായിരിക്കുകയാണ്. മത്സരം പുരോഗമിക്കുമ്പോള്‍ ക്രീസില്‍ തുടരുന്നത് അലക്‌സ് കാരിയും (10) ബ്യൂ വെബ്‌സ്റ്ററുമാണ് (2).

 

Content Highlight: Steve Smith In Great Record Achievement In Test Cricket