കോഴിക്കോട്: കെ.എസ്.വൈ.എഫ്, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു എന്നീ സംഘനടകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും മുപ്പത് വര്‍ഷത്തോളമായി പാര്‍ട്ടിയുടെ പബ്ലിസിറ്റി വര്‍ക്കുകളുമായി ബന്ധപ്പെട്ട് കലാരംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കലാകാരന് പാര്‍ട്ടി പണം നല്‍കാനുള്ളതായി പരാതി. ഇത് സംബന്ധിച്ച് കലാകാരനായ സ്റ്റീഫന്‍ സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
തൃശ്ശൂരില്‍ വെച്ച് നടത്തിയ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ചിരസ്മരണ ചരിത്ര ചിത്ര പ്രദര്‍ശനവും മറ്റ് എക്‌സിബിഷനും ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പരിപാടികളില്‍ കലാപരമായ ജോലികള്‍ ഏറ്റെടുത്ത് ചെയ്ത വ്യക്തിയാണ് സ്റ്റീഫന്‍. എന്നാല്‍ ഇതുവരെയും സ്റ്റീഫനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തൊഴിലെടുത്ത ശില്‍പ്പികള്‍ക്കും കലാകാരന്മാര്‍ക്കും തുക നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് സ്റ്റീഫന്‍ അന്നത്തെ ജില്ലാസെക്രട്ടറിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം യെച്ചൂരിക്കെഴുതിയ കത്തില്‍ ആരോപിക്കുന്നുണ്ട്.
ഇന്നത്തെ അവസ്ഥയില്‍ ആ തുക തൊഴിലാളികള്‍ക്ക് കൊടുത്തുതീര്‍ക്കാന്‍ കഴിയില്ലെന്നും കാരണം അദ്ദേഹം ഹൃദ്രോഹിയാണെന്നും സ്റ്റീഫന്‍ പറയുന്നു.
സംസ്ഥാന സമ്മേളനത്തിന് ശേഷം ചെയ്ത ജോലിയുടെ പൈസ പാര്‍ട്ടി കൃത്യമായി തരാത്തതിനാല്‍ സഹപ്രവര്‍ത്തകരുടെ പണിക്കൂലിയും, അനുബന്ധ ഇടപാടുകളും, വാടകയും മറ്റും കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവരെല്ലാം തന്നെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും വര്‍ക്ക് കൃത്യമായി ചെയ്തു തീര്‍ക്കാന്‍ തന്റെ കയ്യില്‍ നിന്നാണ് ഏകദേശം രണ്ടരലക്ഷം രൂപ ചെലവാക്കിയിട്ടുള്ളതെന്നുംസ്റ്റീഫന്‍ യെച്ചൂരിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.