തിരുവനന്തപുരം: 26 വർഷങ്ങൾക്ക് ശേഷം സ്വർണ്ണക്കപ്പിൽ മുത്തമിട്ട് തൃശ്ശൂർ. 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 1008 പോയിന്റ് മുന്നേറ്റത്തോടെ തൃശ്ശൂർ ഒന്നാമതെത്തി.
തിരുവനന്തപുരം: 26 വർഷങ്ങൾക്ക് ശേഷം സ്വർണ്ണക്കപ്പിൽ മുത്തമിട്ട് തൃശ്ശൂർ. 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 1008 പോയിന്റ് മുന്നേറ്റത്തോടെ തൃശ്ശൂർ ഒന്നാമതെത്തി.
1007 പോയിന്റുകളോടെ പാലക്കാടാണ് രണ്ടാം സ്ഥാനത്. 1999ന് ശേഷമാണ് തൃശൂരിന് കപ്പ് ലഭിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കണ്ണൂര്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1003 പോയിന്റിനാണ് കണ്ണൂര്‍ മൂന്നാം സ്ഥാനത്തായത്.
ഹൈസ്കൂൾ വിഭാഗം സ്കൂളുകളുടെ വിഭാഗത്തിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. 171 പോയിന്റാണ് ഗുരുകുലം നേടിയത്. രണ്ടാം സ്ഥാനത്ത് കാർമൽ ഹയർസെക്കൻഡറി സ്കൂൾ വഴുതക്കാടാണ്.
വൈകുന്നേരം അഞ്ചിന് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എം.ടി-നിള) സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍മാരായ ആസിഫ് അലിയും ടൊവിനോ തോമസും മുഖ്യാതിഥികളായി എത്തും . ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും.
updating…
Content Highlight: State School Art Festival Thrissur wins gold cup