പാരീസ്: ഇന്ധനവില വര്‍ധനവിലും ജീവിതച്ചെലവ് വര്‍ധിച്ചതിലും പ്രതിഷേധിച്ച് രാജ്യത്താകമാനം വ്യാപിച്ച പ്രക്ഷേഭത്തിന് തടയിടാന്‍ അടിയന്തിരാവസ്ഥയുടെ ആവശ്യമില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ആയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രക്ഷോഭകരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം പുതിയ തീരുമാനങ്ങള്‍ കൈകൊള്ളുമെന്ന് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.
മഞ്ഞക്കോട്ടണിഞ്ഞ് യെല്ലോ വെസ്റ്റ് മൂവ്‌മെന്റിന് കീഴില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. കെട്ടിടങ്ങള്‍ക്ക് തീയിടുകയും നഗരത്തിലെ പ്രധാന റോഡുകള്‍ ഉപരോധിക്കുകയും ചെയ്ത പ്രക്ഷോഭകര്‍ നിരവധി വാഹനങ്ങളാണ് കത്തിച്ചത്.
ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 288 കടന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 412 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പറയുന്നു.
നവംബര്‍ 17നാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭം പിന്നീട് അക്രമാസക്തമാവുകയായിരുന്നു.