Kerala News
സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടു: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 19, 07:05 am
Tuesday, 19th February 2019, 12:35 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതല്ല. രാഷ്ട്രീയ ബോധമുള്ളവര്‍ ചെയ്യുന്നതല്ല ഇത്തരം പ്രവര്‍ത്തികള്‍.

പെരിയ ഇരട്ടകൊലപാതകത്തിന് പിന്നിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം തയ്യാറാണെന്ന് കോടിയേരി

ജാഥ നടക്കുമ്പോള്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം തയ്യാറാണെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സി.പി.ഐ.എം നിലപാട് എടുത്തിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ യാതൊരു അക്രമങ്ങളിലും പങ്കെടുക്കരുത് എന്നത് പാര്‍ട്ടി തീരുമാനമാണ്. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചാലും സി.പി.ഐ.എം മാറാന്‍ പാടില്ലയെന്ന ചില മാധ്യമങ്ങളുടെ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: