തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഈ മാസം അവസാനം നടത്തിയേക്കും. മെയ് 21 മുതലോ അല്ലെങ്കില്‍ 26 മുതലോ പരീക്ഷ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചന.
മൂന്ന് പരീക്ഷകളാണ് ഇനി നടത്താനുള്ളത്. ഇത് സംബന്ധിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്‌തേക്കും.
ഒരേ സമയത്തായിരിക്കും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ ആലോചിക്കുന്നതെന്നാണ് വിവരം. പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചകഴിഞ്ഞുമാവും നടത്തുക. ഒരു ബെഞ്ചില്‍ രണ്ട് പേരെ മാത്രമേ അനുവദിക്കൂ. പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെക്കും.