എമ്പുരാന്‍ സിനിമ മലയാളം ഇന്‍ഡസ്ട്രിയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിട്ടപ്പോഴേക്ക് 200 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി. എന്നാല്‍ ചിത്രത്തെച്ചൊല്ലി പല വിവാദങ്ങളും ഉടലെടുക്കുകയും 24 ഭാഗങ്ങള്‍ കട്ട് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.
ശ്രീജിത് ഗുരുവായൂര്‍ ആയിരുന്നു ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്.ഇപ്പോള്‍ എമ്പുരാനില്‍ ഒരു കഥാപാത്രത്തെ മറ്റൊരാളില്‍ റിക്രീയേറ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീജിത് ഗുരുവായൂര്‍.
എമ്പുരാനില്‍ അഭിമന്യൂ സിങിന്റെ ഫേസ് തങ്ങള്‍ മറ്റൊരാളില്‍ റിക്രീയേറ്റ് ചെയ്തതാണെന്നും വളരെ സൂക്ഷ്മമായി കഴുത്തിന്റെ പോര്‍ഷന്‍ വരെയുള്ള ഭാഗങ്ങള്‍ റീക്രീയേറ്റ് ചെയ്തിട്ടുണ്ടെന്നും ശ്രീജിത് ഗുരുവായൂര്‍ പറയുന്നു. മറ്റ് സിനിമകളില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ടെക്‌നിക്കുകള്‍ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് ഗുരുവായൂര്‍ പറയുന്നു.
‘സിനിമയില്‍ അഭിമന്യൂ സിങിന്റെ റിയല്‍ ഫേസ് നമ്മള്‍ മാസ്‌ക് എടുത്ത് മെഷര്‍മെന്റെടുത്താണ് നമ്മള്‍ റീക്രിയേറ്റ് ചെയ്തത്. വളരെ മൈന്യൂട്ടായിട്ടുള്ള കണ്ണ് ഐബ്രോസ്, നോസ്, ഹെയര്‍ അങ്ങനെ മൊത്തത്തില്‍ കഴുത്തുവരെയുള്ള എല്ലാ പോഷന്‍സും റിക്രീയേറ്റ് ചെയ്തിട്ടാണ് മറ്റൊരാളില്‍ അപ്ലെ ചെയ്തിരിക്കുന്നത്. അത്തരമൊരു പ്രോസസ് ആയിരുന്നു അത്. ഒന്നോ രണ്ടോ ഷോട്ടുകള്‍ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തത്. അത്തരം ചില ടെക്‌നിക്കുകളും സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ചിന്തകളുമാണ് നമ്മള്‍ ഇവിടെ കൊടുത്തിട്ടുള്ളത്,’ ശ്രീജിത് ഗുരുവായൂര്‍ പറയുന്നു.
Content Highlight: sreejith guruvayoor talks about empuraan movie