ബാറിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക കൗണ്ടര്‍; സമയവും അളവും സര്‍ക്കാര്‍ തീരുമാനിക്കും; വിജ്ഞാപനം ഇറങ്ങി
Kerala News
ബാറിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക കൗണ്ടര്‍; സമയവും അളവും സര്‍ക്കാര്‍ തീരുമാനിക്കും; വിജ്ഞാപനം ഇറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th May 2020, 7:04 pm

തിരുവനന്തപുരം: ബവ്‌റിജസ് ഷോപ്പുകളില്‍ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കി വിജ്ഞാപനം ഇറക്കി സര്‍ക്കാര്‍. തിരക്ക് നിയന്ത്രിക്കാന്‍ ബാറുകളില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കിയാണ് വിജ്ഞാപനം. ബാറുകള്‍ തുറക്കാന്‍ കഴിയാത്ത അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കാമെന്നും ഇതില്‍ വ്യക്തമാക്കുന്നു.

ഹോട്ടല്‍ കോമ്പൗണ്ടിനകത്തുതന്നെ കൗണ്ടറുകള്‍ തുടങ്ങാം. എന്നാല്‍ ഇത് ഹോട്ടലില്‍നിന്നും നിശ്ചിത അകലം പാലിച്ചാവണം തുറക്കേണ്ടത്.

കൗണ്ടറുകള്‍ തുറക്കാനുള്ള സമയം, മദ്യത്തിന്റെ അളവ്, എത്രപേര്‍ക്ക് നല്‍കാം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതത് സമയങ്ങളില്‍ ഇറക്കുന്ന നിബന്ധനകള്‍ അനുസരിച്ചാവും താരുമാനം.

ബാറുകള്‍ക്ക് പുറമെ ബിയര്‍ പാര്‍ലറുകള്‍ക്കും കൗണ്ടറുകള്‍ തുറക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക