ന്യൂദല്‍ഹി: ഇന്ത്യയില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക രാജ്യങ്ങളില്‍ വകഭേദം സംഭവിച്ച കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. ബ്രസീലില്‍ നിന്നുള്ള ഒരു കേസും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നാല് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രോഗം ബാധിച്ചവരേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും ക്വാറന്റീനിലാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ഭാര്‍ഗവ അറിയിച്ചു.
നേരത്തെ യു.കെയില്‍ വകഭേദം സംഭവിച്ച കൊവിഡിന്റെ സാന്നിധ്യം ഇന്ത്യയില്‍ 187 പേരില്‍ കണ്ടെത്തിയിരുന്നു. അതേസമയം ഒറ്റമരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യു.കെ വൈറസില്‍ നിന്ന് വ്യത്യസ്തമാണ് ബ്രസീല്‍, ദക്ഷിണാഫ്രിക്ക വകഭേദങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. 44 രാജ്യങ്ങളില്‍ നിലവില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം സംഭവിച്ച വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.