മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ഉര്‍വശിയും യുവതാരങ്ങളില്‍ ശ്രദ്ധേയനായ സൗബിന്‍ ഷാഹിറും ആദ്യമായി ഒന്നിക്കുന്നു. രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘പോലീസുകാരന്റെ മരണം’ എന്നാണ് പേരിട്ടിരിക്കുന്നത്.
വൈശാഖ സിനിമയും റിയല്‍ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ എറണാകുളം ഇടപ്പള്ളി അഞ്ചുമനയിലെ ക്ഷേത്രത്തില്‍ വെച്ച് നടന്നു.
ഉര്‍വശിയും സൗബിനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു പൊലീസുകാരന്റെ ദുരൂഹസാഹചര്യത്തിലുള്ള മരണവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവങ്ങളുമാണ് പറയുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം ഉര്‍വശി പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പോലീസുകാരന്റെ മരണത്തിനുണ്ട്.
മിഥുനം സിനിമയ്ക്ക് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രവും അണിയറയിലൊരുങ്ങുന്നുണ്ട്. അപ്പാത്തെ എന്ന് പേരിട്ടിരിക്കുന്ന ഈ തമിഴ് ചിത്രം ഉര്‍വശിയുടെ കരിയറിലെ 700ാം സിനിമയാണ്.