ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്കെതിരെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തിനെതിരെ യുദ്ധം നടത്തുന്ന ശക്തികള്‍ ജെ.എന്‍.യുവിലുണ്ടെന്നും വിദ്യാര്‍ത്ഥി യൂണിയനിലും ഇത്തരക്കാരുടെ സാന്നിധ്യമുണ്ടെന്നും ഇത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
രാജ്യവിരുദ്ധ ശക്തികളുമായി പരസ്യമായി ബന്ധപ്പെടുന്നവരാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയനിലെ പ്രതിനിധികളെന്നും ലഘുലേഖകളിലൂടെയും ബ്രോഷറുകളിലൂടെയും അവര്‍ രാജ്യത്തിനെതിരെ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇവരെ ഇന്ത്യാവിരുദ്ധരെന്ന് വിളിക്കാന്‍ സംശയിക്കേണ്ടതില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയായ നിര്‍മ്മല സീതാരാമന്‍ ജെ.എന്‍.യുവില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ എ.ബി.വി.പി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
ദേശീയപതാകയെ ആദരിക്കാന്‍ ഹെഡ്‌ഗേവാര്‍ പറഞ്ഞിട്ടില്ല: മോഹന്‍ ഭാഗവത് പ്രസംഗിച്ചത് തെറ്റ്
മോദിയുടെ ബൂള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ ആയിരം കര്‍ഷകരുടെ സത്യവാങ്മൂലം