തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്‌നാന്‍.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ആദ്യം കേട്ട ചില പേരുകള്‍ അപ്രത്യക്ഷമാവുകയും പുതിയ പേരുകള്‍ക്ക് മുന്‍തൂക്കം കിട്ടുകയുമായിരുന്നെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര ലൈംഗികാരോപണങ്ങളാണ് സോളാര്‍ അഴിമതിക്കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍ അടൂര്‍ പ്രകാശ് തുടങ്ങിവര്‍ക്കെതിരെയും എം.എല്‍.എമാര്‍ക്കെതിരെയുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
സരിതയെ മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ചവര്‍ എന്ന പേരിലല്ല യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
സരിതയുടെ പരാതികള്‍ എന്ന നിലയിലാണ് കത്തില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നല്‍കിയവരെയും കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍പ്പെടുത്തിയിട്ടുള്ളത്.
തന്നെ പീഡിപ്പിച്ച 16 പേരുടെ പേരുകള്‍ വ്യക്തമാക്കിക്കൊണ്ടുളള സരിതയുടെ കത്തും അനുബന്ധമായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.