രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം സീസണിലെ മൂന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം കേവലം 12.5 ഓവറില്‍ മുംബൈ മറികടന്നു. അരങ്ങേറ്റക്കാരന്‍ അശ്വനി കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവും റിയാന്‍ റിക്കല്‍ട്ടണിന്റെ അര്‍ധ സെഞ്ച്വറിയുമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.
Celebrations after the 𝕎 had to be special 🤌💙#MumbaiIndians #PlayLikeMumbai #TATAIPL #MIvKKRpic.twitter.com/AMk3xn6W6s
— Mumbai Indians (@mipaltan) March 31, 2025
ഇപ്പോള്‍ അശ്വനി കുമാറിനെയും മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനെയും പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. റോ ടാലന്റുകളെ കണ്ടെത്തുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും മുംബൈ ഇന്ത്യന്‍സിന്റെ കഴിവിനെയും കമ്മിറ്റ്‌മെന്റിനെയും കുറിച്ചാണ് ആകാശ് ചോപ്ര പറയുന്നത്.
ഐ.പി.എല്ലില്‍ താന്‍ ഏതെങ്കിലും ടീമിന്റെ ഭാഗമാവുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സ് താരലേലത്തില്‍ ലക്ഷ്യമിടുന്ന താരങ്ങളെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും ചോപ്ര പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ഐ.പി.എല്ലില്‍ ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ ഭാഗമാണെങ്കില്‍, ഞാന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഓക്ഷന്‍ ടേബിളിന് പിറകിലിരുന്ന് അവര്‍ ടാര്‍ഗെറ്റ് ചെയ്യുന്ന താരങ്ങള്‍ ആരെല്ലാമാണെന്ന് മനസിലാക്കും. മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്ന താരങ്ങളെ മാത്രമാകും ലേലത്തില്‍ ഞാന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുക. കാര്യമായി റിസേര്‍ച്ച് ചെയ്ത് കഷ്ടപ്പെടേണ്ട ഒരു കാര്യവുമില്ല.
ലേലത്തില്‍ മുമ്പോട്ട് പോകാനുള്ള മികച്ച വഴി മുംബൈ ഇന്ത്യന്‍സിന് താത്പര്യമുള്ള താരങ്ങളെ ബിഡ് ചെയ്യാന്‍ ശ്രമിക്കുക എന്നത് തന്നെയാണ്. ഇത്തരത്തില്‍ താരങ്ങളെ കണ്ടെത്തുന്നതില്‍ അവരെ അഭിനന്ദിച്ചേ മതിയാകൂ. മറ്റ് ഫ്രാഞ്ചൈസികള്‍ക്കെല്ലാം സ്‌കൗട്ടിങ് ടീമുകളുണ്ട്, എന്നാല്‍ മുംബൈ ഇന്ത്യന്‍സ് എല്ലാവരേക്കാളും ഏറെ മുമ്പിലാണ്,’ ചോപ്ര പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയും 16.2 ഓവറില്‍ കേവലം 116 റണ്‍സിന് ഓള്‍ ഔട്ടാക്കുകയുമായിരുന്നു.
മുംബൈക്കായി ആദ്യ മത്സരം കളിക്കാനിറങ്ങിയ അശ്വനി കുമാറിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മുംബൈ എതിരാളികളെ ചെറിയ സ്‌കോറില്‍ തളച്ചിട്ടത്. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
A spell straight out of dreams! 🔮✨
Ashwani delivers the best figures by an Indian bowler on debut! 🤯#MumbaiIndians #PlayLikeMumbai #TATAIPL #MIvKKR pic.twitter.com/XXAH7o5qID
— Mumbai Indians (@mipaltan) March 31, 2025
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ തിലക് വര്‍മയുടെ കൈകളിലെത്തിച്ച് മടക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച അശ്വനി, റിങ്കു സിങ്ങിനെ നമന്‍ ധിറിന്റെ കൈകളിലെത്തിച്ചും, മനീഷ് പാണ്ഡേ, ആന്ദ്രേ റസല്‍ എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കിയും മടക്കി.
Rahane ✅
Rinku ✅
Manish ✅
Russell ✅Presenting Ashwani Kumar from MI’s talent factory! 🔥#MumbaiIndians #PlayLikeMumbai #TATAIPL #MIvKKR pic.twitter.com/Al3FEGHgi0
— Mumbai Indians (@mipaltan) March 31, 2025
അശ്വനി കുമാറിന് പുറമെ ദീപക് ചഹര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ രോഹിത് ശര്‍മ (12 പന്തില്‍ 13) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ റിയാന്‍ റിക്കല്‍ട്ടണ്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 41 പന്തില്‍ പുറത്താകാതെ 62 റണ്‍സാണ് താരം നേടിയത്. വില്‍ ജാക്‌സ് (17 പന്തില്‍ 16), സൂര്യകുമാര്‍ യാദവ് (ഒമ്പത് പന്തില്‍ 27) എന്നിവരുടെ ഇന്നിങ്‌സും മുംബൈയെ വിജയത്തിലെത്തിച്ചു.
𝗥𝗶𝗰𝗸𝗲𝗹𝘁𝗼𝗻 𝗿𝗼𝗰𝗸𝗲𝗱, 𝗯𝗼𝘄𝗹𝗲𝗿𝘀 𝘀𝗵𝗼𝗰𝗸𝗲𝗱 😎
1st 5️⃣0️⃣ in Blue & Gold for Rocket Ryan 🚀💙#MumbaiIndians #PlayLikeMumbai #TATAIPL #MIvKKR pic.twitter.com/Utyp5twv9q
— Mumbai Indians (@mipaltan) March 31, 2025
ഏപ്രില്‍ നാലിനാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: Akash Chopra praises Mumbai Indians