തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടു പോവരുതെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ നടത്തിയ പ്രതിഷേധ സമരത്തെ ട്രോളി സോഷ്യല്‍മീഡിയ.
നിരവധി ട്രോള്‍ പോസ്റ്ററുകളാണ് ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസിനേയും പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ അദ്ദേഹത്തിനെ നേമത്തേക്ക് വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്.
ചിലര്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയുടെ വീടീന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.
സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് വീടിന് മുന്നില്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനെ ട്രോളി കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയത്.
ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പുതുപ്പള്ളിയില്‍ പ്രവര്‍ത്തകരരുടെ പ്രകടനം, വാര്‍ത്ത കാണുന്ന മലയാളികള്‍’ നേമത്ത് മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്ന് അറിയാവുന്ന ചേണ്ടി ചാറിന്റെ ഓരോരോ നമ്പറുകളേ’
അയ്യോ അച്ഛാ പോകല്ല അയ്യോ അച്ഛാ പോകല്ലേ ആര്‍ക്കും സംശയമൊന്നും ഇല്ലല്ലോ.. ല്ലേ… മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് പോലും സ്വന്തം സീറ്റുറപ്പിക്കാന്‍ ഇത്രയും നാറിയ നാടകം കളിക്കേണ്ടി വന്നിട്ടില്ല. എന്നാണ് മറ്റൊരു പോസ്റ്റ്.
അതേസമയം അങ്ങ് ഹരിപ്പാട് ആര്‍.സി ഹൗസില്‍ ഹലോ ഉസ്മാന്‍…ഇവിടെ പുരപ്പുറത്ത് കേറാന്‍ ഒരാള് വേണം. എന്നിങ്ങനെയുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
നേരത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും ഉമ്മന്‍ ചാണ്ടിയുടെ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തെ ട്രോളി രംഗത്തെത്തിയിരുന്നു.
അയ്യോ അച്ഛാ പോവല്ലേ…’ എന്നാണ് റഹിം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വധു ഡോക്ടറാണ് എന്ന സിനിമയില്‍ ഇന്ദ്രന്‍സ് പുരപ്പുറത്ത് കയറിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് റഹീമിന്റെ പോസ്റ്റ്.
‘ഞങ്ങളെ കൂഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഒത്തുകൂടിയത്.
എന്നാല്‍ പുതുപ്പള്ളിയില്‍ തന്റെ പേരിനാണ് പാര്‍ട്ടി അംഗീകാരം തന്നതെന്നും പുതുപ്പള്ളിതന്നെ മത്സരിക്കുമെന്നും പിന്നീട് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേസമയം പുതുപ്പള്ളിക്ക് പുറമെ നേമത്തും മത്സരിച്ചേക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കുന്നുണ്ട്. രണ്ടിടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം പറയാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ