കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റിന്റെ വൈരുധ്യങ്ങളെ ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ. കോഴിക്കോടുള്ള ഹിന്ദു പണ്ഡിതനെ പരിജയപ്പെടുത്തിയ ട്വീറ്റിലാണ് വൈരുധ്യമുള്ളത്.
ആചാര്യന്‍ രാജേഷ് എന്നയാളെ സന്ദര്‍ശിച്ചതുസംബന്ധിച്ച ട്വീറ്റില്‍ അദ്ദേഹം ജാതിയെ നിരാകരിക്കുന്ന വ്യക്തി(who rejects caste)യാണെന്നാണ് ശശി തരൂര്‍ എഴുതിയത്. എന്നാല്‍ ഇതോടൊപ്പം തരൂര്‍ പങ്കുവെച്ച ചിത്രത്തില്‍ അദ്ദേഹം പൂണൂല്‍ ധരിച്ചിട്ടുണ്ട്.
‘പരുപാട് പുസ്തകങ്ങളും ഒരു പൂണൂലും വാങ്ങിക്കഴിഞ്ഞപ്പോള്‍ തനിക്ക് ജാതിയില്ല എന്ന് അവകാശപ്പെടുന്ന മഹാബ്രാഹ്‌മണന് ഒരു ഷര്‍ട്ടെങ്കിലും സ്വന്തമായി വാങ്ങാന്‍ കാശില്ലാതായിപ്പോയി,’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ഷാജി ഇതുസംബന്ധിച്ച് എഴുതിയ കമന്റ്.
An absolute pleasure as well as honour to call on the learned, scholarly & yet warmly approachable AcharyaSri Rajesh at his home in Kozhikode. He is a remarkable Hindu pundit, steeped in the Vedas, who rejects caste & is an outspoken feminist. A delight to meet his family too. pic.twitter.com/giLEURG2xO
പണ്ഡിതനും ആചാര്യന്‍ ശ്രീ. രാജേഷിനെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ സന്തോഷവും ബഹുമാനവും തോന്നുന്നു. അദ്ദേഹം ശ്രദ്ധേയനായ ഒരു ഹിന്ദു പണ്ഡിതനാണ്, വേദങ്ങളില്‍ ആഴത്തിലുള്ള പണ്ഡ്യത്യം അദ്ദേഹത്തിനുണ്ട്. ജാതിയെ നിരാകരിക്കുന്ന വ്യക്തിയും ഒരു തുറന്ന ഫെമിനിസ്റ്റാണദ്ദേഹം. രാജേഷിന്റെ കുടുംബത്തെ കണ്ടുമുട്ടിയതില്‍ സന്തോഷം.