ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രമാണ് തനിക്ക് നാല്‍പതോളം സിനിമകളില്‍ നായകകഥാപാത്രങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുള്ളതെന്ന് നടന്‍ ജഗദീഷ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ കാലത്തെ ഒരു സ്വഭാവ നടന്‍ കോമഡി കൂടി കൈകാര്യം ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാരക്റ്റര്‍ ആക്ടര്‍ എന്ന് പറയുമ്പോള്‍ അതിനകത്ത് എല്ലാ രസങ്ങളും വരുമെന്നും ഏതെങ്കിലുമൊരു പ്രത്യേക കംപാര്‍ട്മെന്റിലേക്ക് ഇന്ന് ഒരു സ്വഭാവ നടനെ ഒതുക്കേണ്ടതില്ലെന്നും ജഗദീഷ് പറയുന്നു.
ഒരു ക്യാരക്റ്റര്‍ ആക്ടര്‍ എന്ന് അറിയപ്പെടുന്നതാണ് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഹാസ്യം നവരസങ്ങളില്‍ പെട്ടതാണെങ്കിലും മറ്റു രസങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന ഹാസ്യത്തിന് ലഭിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ ഹാസ്യ രസത്തിന് ഇന്നത്തെ കാലത്ത് പരിണഗന ലഭിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഇന്‍ ഹരിഹര്‍ നഗറിലെ പെര്‍ഫോമന്‍സാണ് എന്നെ നായകനായിക്കയത്. നാല്‍പതോളം സിനിമകളില്‍ ഞാന്‍ നായകനാകാന്‍ കാരണം ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനാണ്. അപ്പുക്കുട്ടന്‍ ചെയ്തത് കോമഡിയാണ്.
ഇന്ന് ഒരു സ്വഭാവ നടന്‍ കോമഡിയും കൂടി കൈകാര്യം ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ക്യാരക്റ്റര്‍ ആക്ടര്‍ എന്ന് പറയുമ്പോള്‍ അതിനകത്ത് എല്ലാ രസങ്ങളും വരും. ഏതെങ്കിലുമൊരു കംപാര്‍ട്മെന്റിലേക്ക് അദ്ദേഹത്തെ ഒതുക്കേണ്ടതില്ല. എന്നെ സംബന്ധിച്ച് ഒരു ക്യാരക്റ്റര്‍ ആക്ടര്‍ എന്ന് അറിയപ്പെടുന്നതാണ് സന്തോഷം. ഏത് ടൈപ് കഥാപാത്രങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആക്ടര്‍ എന്ന പേര് നേടിയെടുക്കുക എന്നത് നിസാരമായ കാര്യമല്ല. അതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഞാന്‍,’ ജഗദീഷ് പറഞ്ഞു.
CONTENT HIGHLIGHTS: Actor Jagadish says that his role as Appukuttan in the film Inharihar Nagar has led to him getting lead roles in about forty films.