Advertisement
Cinema
മരണം സംഭവിക്കാനുള്ള കാരണം മുന്‍ക്കൂട്ടി അറിയാന്‍ കഴിഞ്ഞാലോ? എസ്.എന്‍. സ്വാമി - ധ്യാന്‍ ചിത്രം; ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 18, 12:57 pm
Thursday, 18th July 2024, 6:27 pm

തന്റെ തിരക്കഥകളിലൂടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രെയ്‌ലര്‍ മമ്മൂട്ടി റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ട്രെയ്‌ലര്‍ റിലീസ് ചടങ്ങില്‍ എസ്.എന്‍. സ്വാമി, മമ്മൂട്ടി, ഗൗതം മേനോന്‍, കലേഷ് രാമാനന്ദ് തുടങ്ങിയ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കുചേര്‍ന്നു. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കൂടെയാണ് ട്രെയ്‌ലര്‍ പ്രേക്ഷകരിലേക്കെത്തിയത്.

മലയാള സിനിമയില്‍ ഇതുവരെ വരാത്ത ഒരു പുതിയ ആശയം തന്റെ തിരക്കഥയില്‍ യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിച്ചാണ് എസ്.എന്‍. സ്വാമി പ്രേക്ഷകരുമായി പങ്കു വെയ്ക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ട്രെയ്ലറാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ജൂലൈ 26ന് സീക്രട്ട് തിയേറ്ററുകളിലേക്കെത്തും.

ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദ് നിര്‍മിച്ച സീക്രട്ടില്‍ ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രണ്‍ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എന്‍. സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്.

ഡി.ഒ.പി : ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിങ് : ബസോദ് ടി. ബാബുരാജ്, ആര്‍ട്ട് ഡയറക്ടര്‍ : സിറില്‍ കുരുവിള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാകേഷ്. ടി.ബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : അരോമ മോഹന്‍, കോസ്റ്റ്യൂം : സ്റ്റെഫി സേവ്യര്‍, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ശിവറാം, സൗണ്ട് ഡിസൈന്‍ : വിക്കി, കിഷന്‍. അസോസിയേറ്റ് ഡയറക്ടര്‍ : വിഷ്ണു ചന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍ : ഫീനിക്‌സ് പ്രഭു, ഫൈനല്‍ മിക്‌സ് : അജിത് എ. ജോര്‍ജ്, വി.എഫ്.എക്‌സ്. : ഡിജിബ്രിക്ക്‌സ്, ഡി.ഐ. : മോക്ഷ, സ്റ്റില്‍സ് : നവീന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍ : ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

 

Content Highlight: SN Swamy – Dhyan Sreenivasan’s Secret Movie Trailer Out