Big Buy
ചെറുകാറുകള്‍ക്ക് കഷ്ടകാലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 May 24, 11:23 am
Friday, 24th May 2013, 4:53 pm

[]സ്വന്തം ആവശ്യങ്ങള്‍ക്കിണങ്ങിയ ഒരു കാര്‍ തിരഞ്ഞെടുക്കുന്ന പരമ്പരാഗത രീതി ഇന്ത്യയില്‍ മാറുകയാണ്. ആദ്യ വാഹനം പോലും മുന്തിയ ഇനത്തില്‍ പെട്ടതായിരിക്കണമെന്ന നിര്‍ബന്ധം ജനങ്ങളില്‍ സര്‍വസാധാരണമായിരിക്കുന്നു.

അടുത്തകാലത്തെ കാര്‍ വില്‍പ്പനയുടെ കണക്കുകളാണ് ഇക്കാര്യം വെളിവാക്കുന്നത്. ഒരു വര്‍ഷമായി ഹ്യുണ്ടായി ഇയോണ്‍ , മാരുതി ആള്‍ട്ടോ 800 എന്നിവ അടങ്ങുന്ന എ സെഗ്‌മെന്റിലും ഹ്യുണ്ടായി ഐ 10 , മാരുതി വാഗണ്‍ ആര്‍ , ഷെവര്‍ലെ ബീറ്റ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന ബി സെഗ്‌മെന്റിലും വില്‍പ്പന കുറഞ്ഞുവരുകയാണ്.[]

അതേ സമയം പ്രീമിയം ഹാച്ച് ബാക്കുകള്‍ ( സ്വിഫ്ട് , പോളോ , റിറ്റ്‌സ് , ഹ്യുണ്ടായി ഐ 20 തുടങ്ങിയവ ) , എന്‍ട്രി ലെവല്‍ സെഡാനുകള്‍ ( ഹോണ്ട അമെയ്‌സ് , സ്വിഫ്ട് ഡിസയര്‍ തുടങ്ങിവ ) എന്നിവയുടെ വില്‍പ്പന കാര്യമായി കൂടിയിട്ടുണ്ട്.

എസ്.യു.വി  എം.പി.വികളുടെ വില്‍പ്പനയിലും വന്‍ വര്‍ധനയുണ്ട്. സെഡാനെക്കാള്‍ പ്രൗഢിയും സ്ഥലസൗകര്യവുമാണ് ഇത്തരം വാഹനങ്ങളുടെ ആകര്‍ഷണീയത. എന്‍ട്രി ലെവല്‍ ഹാച്ച് ബാക്കില്‍ നിന്ന് നേരിട്ട് എസ്.യു.വി  എം.പി.വികളിലേക്ക് മാറുന്നവരുടെ എണ്ണവും ഇരട്ടിയിലേറെ ആയിട്ടുണ്ട്.

വാഹനം ഒരു സ്റ്റാറ്റസ് സിംബലായി  കണക്കാക്കുന്നവരുടെ എണ്ണം കൂടുന്നതാണ് പുതിയ പ്രവണതയ്ക്ക് കാരണമെന്നാണ് വാഹന വിപണി വിദഗ്ദരുടെ വിലയിരുത്തല്‍ . ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന മാര്‍ക്കറ്റിങ്  ഐ.ടി മേഖലകളില്‍ ജോലിചെയ്യുന്നവരിലാണ് വിലകൂടിയ വലിയ വാഹനങ്ങളോടുള്ള ഭ്രമം കൂടുതലും കണ്ടുവരുന്നത്.

ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ ഹാച്ച് ബാക്കുകളെ വില്‍പ്പനയില്‍ പിന്തള്ളുകയാണ് പ്രീമിയം ഹാച്ച് ബാക്ക്  എന്‍ട്രി ലെവല്‍ സെഡാന്‍  യൂട്ടിലിറ്റി വാഹനങ്ങള്‍ .