വയനാട്: ജില്ലയിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 17ല്‍ 17 വാര്‍ഡുകളും എല്‍.ഡി.എഫ് നേടിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിലെ മുദ്രാവാക്യം വിളി വൈറലാകുന്നു.
വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിലെ മുദ്രാവാക്യമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മുറിയാ കൈയ്യും എങ്കാക്കു ബേണ്ട, ബാടിയ താമര തീരേമു ബേണ്ട, എങ്കേക്കു എങ്കാടെ അരിവാളു മതിയേ (മുറിയന്‍ കൈയ്യും ഞങ്ങള്‍ക്ക് വേണ്ട വാടിയ താമര തീരേ വേണ്ട…, ഞങ്ങള്‍ക്ക് ഞങ്ങളുടെ അരിവാള്‍ മതിയേ) എന്നാണ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം. ഗോത്രഭാഷയിലാണ് മുദ്രാവാക്യം വിളിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വലിയ വിജയമാണ് ഇടതുപക്ഷത്തിന് നേടാനായത്. കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക