ന്യൂദല്‍ഹി: ആഗോള മഹാമാരിയായി മാറിയ കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ഇന്ത്യന്‍ കമ്പനികളും. ആറ് ഇന്ത്യന്‍ കമ്പനികളാണ് കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഏകദേശം എഴുപതോളം പരീക്ഷണങ്ങളാണ് നടക്കുന്നത്. മൂന്ന് കമ്പനികളെങ്കിലും മനുഷ്യരില്‍ പരീക്ഷിക്കാവുന്ന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും 2021ന് മുമ്പ് വാക്‌സിന്‍ ഉപയോഗത്തിലേക്ക് എത്താനുള്ള സാധ്യത കുറാവാണ്.
‘സൈഡസ് കാഡില രണ്ട് വാക്‌സിനുകള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോളജിക്കല്‍ ഇ, ഭാരത് ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്, മൈന്‍വാക്‌സ് എന്നിവ ഓരോ വാക്‌സിന്‍ വീതം വികസിപ്പിച്ചെടുക്കുന്നുണ്ട്,” ഫരീദാബാദിലെ ട്രാന്‍സ്ലേഷന്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗഗന്‍ദീപ് കാങ് പറഞ്ഞു.
എന്നാല്‍ വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങളെല്ലാം ശ്രമകരമാണെന്നും വിജയ സാധ്യത ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമാണ് ഗവേഷകര്‍ പറയുന്നത്.