ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍.പി.ആര്‍ എന്നാല്‍ എന്‍.ആര്‍.സി തന്നെയാണെന്നും എത്രകാലം മോദി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടുപോകുമെന്നും യെച്ചൂരി ചോദിച്ചു.
‘എന്‍.പി.ആര്‍=എന്‍.ആര്‍.സി. മോദി സര്‍ക്കാര്‍ എത്രത്തോളം നുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും? എന്‍.ആര്‍.സി പ്രവര്‍ത്തനം ആരംഭിക്കാനുള്ള അടിസ്ഥാന രേഖയാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററെന്ന് ഈ സര്‍ക്കാര്‍ രാജ്യസഭയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്’, യെച്ചൂരി ട്വീറ്റ് ചെയ്തു.
NPR=NRC. How much more will the Modi government lie and mislead the people? It was stated clearly on the record in the Rajya Sabha by this government, that the National Population Register is the base document from where the NRC work will start. (Page 2 below, last paragraph) pic.twitter.com/FvvuTkMwBv
— Sitaram Yechury (@SitaramYechury) December 24, 2019
സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍.ആര്‍.സിക്ക് മുന്നോടിയായാണ് എന്‍.പി.ആര്‍ നടപ്പാക്കുന്നതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.
എന്‍.ആര്‍.സി തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് കുറഞ്ഞത് 12 മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും മുഖ്യമന്ത്രിമാര്‍ എന്‍.പി.ആറില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്‍.ആര്‍.സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരോടും എന്‍.പി.ആര്‍ നീക്കം തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സി.പി.ഐ.എം വ്യക്തമാക്കി.