സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
ഈ വര്‍ഷം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ഭ്രമയുഗത്തിലും സിദ്ധാര്‍ത്ഥ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ താന്‍ എക്‌സൈറ്റഡായെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇന്നത്തെ കാലത്ത് ഒരു സിനിമ എടുക്കുന്നത് എങ്ങനെയെന്നറിയാന്‍ താന്‍ ക്യൂരിയസായെന്നും ഈ സിനിമയിലേക്ക് തന്നെ അട്രാക്ട് ചെയ്തത് ആ ഒരു കാര്യമാണെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസത്തോളം ടെസ്റ്റ് ഷൂട്ട് ഉണ്ടായിരുന്നെന്നും അതെല്ലാം തങ്ങളെ സഹായിച്ചെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ടെക്‌നിക്കല്‍ സൈഡുകളെക്കുറിച്ചുള്ള തന്റെ അറിവ് വര്‍ധിപ്പിക്കാന്‍ ഭ്രമയുഗം സഹായിച്ചെന്നും തന്നെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു ഭ്രമയുഗമെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. ഓരോ ചെറിയ ഡീറ്റെയിലും സ്‌ക്രിപ്റ്റില്‍ വിശദമായി എഴുതിയിട്ടുണ്ടായിരുന്നെന്നും അതെല്ലാം സിനിമയെ സഹായിച്ചെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍.
‘രാഹുല്‍ എന്നോട് ഭ്രമയുഗത്തിന്റെ കഥ ആദ്യം നരേറ്റ് ചെയ്തപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റഡായി. കാരണം, ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ ഇപ്പോഴത്തെ കാലത്ത് എങ്ങനെ പോസിബിളാകും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. അതൊക്കെ അറിയാനുള്ള ക്യൂരിയോസിറ്റി എനിക്കുണ്ടായിരുന്നു. എന്നെ അട്രാക്ട് ചെയ്തത് ആ ഒരു കാര്യമായിരുന്നു.
മൂന്ന് ദിവസത്തോളം ഒരു ടെസ്റ്റ് ഷൂട്ട് അറേഞ്ച് ചെയ്തിരുന്നു. അതെല്ലാം ഞങ്ങളെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. ടെക് ഏരിയകളെപ്പറ്റിയുള്ള എന്റെ അറിവ് വര്‍ധിപ്പിക്കാന്‍ ഭ്രമയുഗം സഹായിച്ചു. എന്നെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു ഭ്രമയുഗം. കാരണം, നമ്മള്‍ ഓരോ സീനിലും കാണുന്ന ചെറിയ ഡീറ്റെയിലുകള്‍ പോലും സ്‌ക്രിപ്റ്റില്‍ നല്ല രീതിയില്‍ എഴുതിയിട്ടുണ്ടായിരുന്നു. സിനിമയെ അത് നന്നായി സഹായിച്ചിട്ടുണ്ട്,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.
Content Highlight: Sidharth Bharathan explains why he selected Bramayugam movie