മോഹന്‍ലാല്‍ എവിടെയെങ്കിലും വന്നിറങ്ങുന്ന സമയം തനിക്ക് ഒരു സൂപ്പര്‍ സ്റ്റാര്‍ വരുന്നത് പോലെയാണ് തോന്നാറുള്ളതെന്ന് നടന്‍ സിദ്ദിഖ്. ‘രാജാവിന്റെ മകന്‍’ സിനിമ കഴിഞ്ഞ് മോഹന്‍ലാല്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ഡത്തില്‍ നില്‍ക്കുന്ന സമയത്താണ് താന്‍ സിനിമയില്‍ വരുന്നതെന്നും താരം പറയുന്നു.
മോഹന്‍ലാലിനെ കാണുന്ന സമയത്ത് തന്റെ കൂട്ടുക്കാരനാണെന്ന കാര്യം താന്‍ മറന്ന് പോകുമെന്നും എപ്പോഴും ഒരു സ്റ്റാറിനെ കാണുന്നത് പോലെയാണെന്നും സിദ്ദിഖ് പറഞ്ഞു. ഒരു ദിവസം മോഹന്‍ലാലിനെ കണ്ടാല്‍ അടുത്ത ദിവസം താരം കാറില്‍ വന്നിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും ഉള്ളതുപോലെ മോഹന്‍ലാല്‍ വരുന്നു എന്നൊരു എക്‌സൈറ്റ്‌മെന്റ് തനിക്കുമുണ്ടാകാറുണ്ടെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ലാല്‍ സൂപ്പര്‍ സ്റ്റാറാണ്. ‘രാജാവിന്റെ മകന്‍’ സിനിമ കഴിഞ്ഞ് ലാല്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ഡത്തില്‍ നിലനില്‍ക്കുന്ന സമയത്താണ് ഞാന്‍ സിനിമയില്‍ വരുന്നത്. അതുകൊണ്ടാകും, ലാല്‍ എവിടെയെങ്കിലും വന്നിറങ്ങുന്ന സമയത്ത് ഒരു സൂപ്പര്‍ സ്റ്റാര്‍ വരുന്നത് പോലെയാണ് തോന്നാറുള്ളത്.
ആ സമയത്ത് എന്റെ കൂട്ടുക്കാരനാണെന്ന് ഞാന്‍ മറന്ന് പോകും. എപ്പോഴും ഒരു സ്റ്റാറിനെ കാണുന്നത് പോലെയാണ്. അതും ആദ്യമായി കാണുന്ന ഫീലാണ്. എല്ലാ ദിവസവും അങ്ങനെ തന്നെയാണ്. ഇന്ന് ലാലിനെ കണ്ട ശേഷം നാളെ രാവിലെ ലാല്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും ഉള്ളതുപോലെ മോഹന്‍ലാല്‍ വരുന്നു എന്നൊരു എക്‌സൈറ്റ്‌മെന്റ് എനിക്കും ഉണ്ടാകാറുണ്ട്.
ഒരിക്കല്‍ ‘ഭൂമിയിലെ രാജാക്കന്മാര്‍’ എന്ന സിനിമയുടെ സമയത്ത് എന്തോ സംസാരിക്കുമ്പോള്‍ ലാല്‍ ഒരു കാര്യം പറഞ്ഞു. അത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. ‘ഞാന്‍ ഇങ്ങനെ അഭിനയിക്കാന്‍ വരുമ്പോഴും ഇത്രയൊക്കെ ആകുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല’ എന്നായിരുന്നു ലാല്‍ പറഞ്ഞത്.
ഇത്രക്ക് ആകുമെന്ന് വിചാരിച്ചിട്ടില്ലെന്ന് പറയുന്നത് രാജാവിന്റെ മകന്‍ സിനിമക്ക് ശേഷമാണ്. ഇപ്പോള്‍ അവിടുന്നൊക്കെ എവിടെയോ പോയി. അന്ന് അത്രയും വിചാരിച്ചില്ലെന്ന് പറയുന്ന ആളാണ്. അതുകൊണ്ട് എനിക്ക് ലാലിന് വേറെ മാറ്റങ്ങളൊന്നും തോന്നിയിട്ടില്ല,’ സിദ്ദിഖ് പറയുന്നു.