തിരക്കഥാകൃത്തും സംവിധായകനുമായ സിദ്ദിഖിന്റെ കഥയില്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി കമല്‍ 1998-ല്‍ സംവിധാനം ചെയ്ത സിനിമയാണ് അയാള്‍ കഥ എഴുതുകയാണ്. മോഹന്‍ലാല്‍, ഇന്നസെന്റ്, മുകേഷ്, കൗസല്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിനിമകളെക്കുറിച്ചു സംസാരിക്കുകയായിരുന്ന അദ്ദേഹം. അയാള്‍ കഥ എഴുതുകയാണ് എന്ന സിനിമ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സിദ്ദിഖ്.
”നാടോടിക്കാറ്റ് എന്റെയും ശ്രീനിയുടെയും വിജയമായ സിനിമയാണ്. പക്ഷേ അതുപോലെ ഒരു വിജയം അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
അതിന്റെ പ്രധാന തകരാറ് ഞങ്ങളുടെ കുഴപ്പം തന്നെയാണ്. സിനിമ രണ്ട് പാര്‍ട്ട് ആയി തന്നെ നില്‍ക്കുകയായിരുന്നു. പക്ഷേ അത് മനസ്സിലായത് സിനിമ കണ്ടപ്പോഴാണ്.
നമ്മള്‍ ചെയ്തത് എല്ലാം ശരിയാവണമെന്നില്ല. ചില സമയത്ത് നമ്മുടെ ഡിസിഷന്‍ തെറ്റും. ചിലപ്പോള്‍ ഓഡിയന്‍സ് പ്രതീക്ഷിക്കാത്തത് സംഭവിക്കും അപ്പോള്‍ അവര്‍ ഡിസപ്പോയിന്റഡ് ആകും. പക്ഷേ ചില സമയത്ത് അങ്ങനെ കൊണ്ട് പോകുന്നതാവും അവര്‍ക്ക് താല്പര്യം.
അതുപോലെ ഒന്നാണ് അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ സംഭവിച്ചതും. സിനിമയുടെ സെക്കന്‍ഡ് ഹാഫ് പ്രേക്ഷകര്‍ക്ക് അത്ര കമ്യൂണിക്കേറ്റീവ് അല്ലായിരുന്നു. നമ്മള്‍ വിചാരിച്ചപോലെ സിനിമ വര്‍ക്ക് ആയില്ലെങ്കിലും പ്രൊഡ്യൂസര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ആ സിനിമ ചെയ്തു,” അദ്ദേഹം പറഞ്ഞു.
അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം സാഗര്‍ കോട്ടപ്പറം എന്ന എഴുത്തുകാരനായിട്ടായിരുന്നു. സിനിമയുടെ ഹാഫ് പോഷന്‍ വളരെ രസകരമായ രീതിയിലാണ് ചിത്രീകരിച്ചത്. ഒരുപാട് കോമഡി എലമെന്റ്സ് ആദ്യഭാഗത്തില്‍ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ഒരു സാഡ് മൂഡിലാണ് കഥയെ കൊണ്ട് പോകുന്നത്.
സിദ്ദിഖിന്റെ മറ്റൊരു സിനിമയാണ് ഫ്രണ്ട്സ്. സിനിമയുടെ ക്ലൈമാക്സില്‍ ജയറാം ഓര്‍മ നഷ്ടപ്പെട്ട് അവശനായി ചലിക്കാന്‍ പറ്റാത്ത രീതിയില്‍ ഇരിക്കുന്ന സീനുണ്ട്. അതില്‍ ഓര്‍മ തിരിച്ചു കിട്ടി ഫ്രണ്ടിനെ കെട്ടിപിടിക്കുന്ന ഇമോഷണല്‍ മൂഡ് ക്രിയേറ്റ് ചെയ്ത സീന്‍ പ്രേക്ഷകനെ കയ്യടിപ്പിക്കുകയായിരുന്നെന്ന് സിദ്ദിഖ് പറഞ്ഞു. ചിലപ്പോള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയിലായിരിക്കില്ല പ്രേക്ഷകന് ഫീല്‍ ചെയ്യുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Content Highlight: Siddique talking about how the film ayal kadha ezhuthukayanu did not achieve the expected success