പിണറായിക്ക് മറുപടിയുമായി സിദ്ധരാമയ്യ; കന്നുകാലി കശാപ്പ് നിരോധനം ഫെഡറലിസത്തിന്റെ വേരറുക്കുന്നത്; നിരോധനം നീക്കാന്‍ തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്
Kerala
പിണറായിക്ക് മറുപടിയുമായി സിദ്ധരാമയ്യ; കന്നുകാലി കശാപ്പ് നിരോധനം ഫെഡറലിസത്തിന്റെ വേരറുക്കുന്നത്; നിരോധനം നീക്കാന്‍ തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st July 2017, 7:46 am

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കുന്നുകാലി കശാപ്പ് നിരോധന നിയം ഫെഡറലിസത്തിന്റെ വേരറുക്കുന്നതെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിരോധനം എടുത്തുകളയണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കി.


Also read ജി.എസ്.ടി നിലവില്‍ വന്നു; ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി; ജാഗ്രതവേണമെന്ന് രാഷ്ട്രപതി


നേരത്തെ നിരോധനത്തിനെതിരെ പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് മറ്റുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേരളത്തിന്റെ നിലപാടിനൊപ്പം തങ്ങളുമുണ്ടെന്ന് കര്‍ണ്ണാടക വ്യക്തമാക്കിയത്.

സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും പ്രോട്ടീന്‍ ലഭിക്കുന്നത് മാട്ടിറച്ചിയില്‍ നിന്നാണ്. സ്വതന്ത്രമായി കച്ചവടം നടത്താനുള്ള ഭരണഘടന അവകാശത്തെ പോലും ഹനിക്കുന്നതാണ് ഈ ചട്ടങ്ങളെന്നും സിദ്ധാരാമയ്യ പറഞ്ഞു.


Dont miss ‘കേരളത്തിലെ കൊലയാളി പാര്‍ട്ടി സി.പി.ഐ.എമ്മോ ബി.ജെ.പിയോ’; സംഘപരിവാര്‍ വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി


“കര്‍ഷകരുടെയും സമൂഹത്തിന്റെയും താല്‍പര്യം പരിഗണിച്ച് പുതിയ ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ണാടകത്തിന്റെ നിലപാട്. ജനങ്ങളുടെ ഭക്ഷണാവശ്യത്തെയും തൊഴിലിനെയും ഈ നിരോധനം പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്” അദ്ദേഹം വ്യക്തമാക്കി.