മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.
മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.
24 വർഷങ്ങൾക്കിപ്പുറം വീണ്ടും ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ 4K റീമാസ്റ്റേർഡായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
മോഹൻലാലിന് എന്നും മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. ദേവദൂതനിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.
കഥാപാത്രത്തെയും കഥയേയും പൂർണമായി ഉൾക്കൊണ്ടാൽ മോഹൻലാലിനെ അഴിച്ചുവിടാമെന്നും നമ്മൾ പറയുന്നതിന്റെ എത്രയോ മുകളിൽ തരുന്ന നടനാണ് മോഹൻലാലെന്നും സിബി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹൻലാൽ അങ്ങനെ ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ വന്ന് പാട്ട് കമ്പോസ് ചെയ്യുന്നതൊന്നും നേരിട്ട് കണ്ടിട്ടില്ല. സ്റ്റുഡിയോയിലൊന്നും അങ്ങനെ വലിയ രീതിയിൽ അവർ ചെയ്യാറില്ല.
പക്ഷെ ഒരു സ്റ്റേജ് പെർഫോമൻസിലേക്ക് വരുമ്പോൾ ഒരു മ്യൂസിക് കണ്ടക്ടർ ചെയ്യുന്നതിന്റെ ഏറ്റവും പെർഫെക്ഷനിലാണ് മോഹൻലാൽ ചെയ്തത്. ആ കയ്യിലുള്ള ബാൻഡ് പിടിക്കുന്നതും അദ്ദേഹം അത് ആസ്വദിക്കുന്നതുൾപ്പെടെയുള്ള ചലനങ്ങളും ഒരു ലഹരിയായി ആ സംഗീതം കയറുന്നതുമെല്ലാം ഗംഭീരമായാണ് ലാൽ അവതരിപ്പിച്ചിട്ടുള്ളത്.
ലാലിനെ സംബന്ധിച്ച്, നമുക്കൊന്നും പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഇതാണ് കഥാപാത്രം, ഇതാണ് സന്ദർഭം എന്ന് പറഞ്ഞാൽ അതിന്റെ മുകളിൽ അദ്ദേഹം തരും. നമ്മൾ പറയുന്നതിന്റെ മുകളിൽ അദ്ദേഹം തന്നിരിക്കും.
ഊട്ടിയിൽ ചെന്നപ്പോഴും അതിന്റെ ബാക്ക്ഗ്രൗണ്ടിൽ തന്നെയാണ് മോഹൻലാലിന്റെ കഥാപാത്രം വരുന്നത്. കഥയെ പൂർണമായി അല്ലെങ്കിൽ കഥാപാത്രത്തെ പൂർണമായി ഉൾക്കൊണ്ട് കഴിഞ്ഞാൽ പിന്നെ മോഹൻലാലിനെ കയറഴിച്ച് വിടാം,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil talk About Mohanlal’s Performance In Devadhoothan