മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ അഭിനേതാക്കൾക്ക് അവരുടെ കരിയർ ബെസ്റ്റ് സിനിമകൾ നൽകിയ സംവിധായകൻ കൂടിയാണ് സിബി മലയിൽ.
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ അഭിനേതാക്കൾക്ക് അവരുടെ കരിയർ ബെസ്റ്റ് സിനിമകൾ നൽകിയ സംവിധായകൻ കൂടിയാണ് സിബി മലയിൽ.
പതിവ് ശൈലികൾ മാറ്റി വെച്ച് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ഉസ്താദ്. സംവിധായകൻ ഷാജി കൈലാസിന്റെ മേക്കിങ് സ്റ്റൈലിൽ ഇറങ്ങിയ സിനിമ കൂടിയായിരുന്നു ഉസ്താദ്.
എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ചിത്രമാണ് ഉസ്താദെന്നും മോഹൻലാലിന് വേണ്ടി മറ്റൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നുവെന്നും സിബി പറയുന്നു. നിർമാതാവിന് തന്റെ സിനിമ ചെയ്യാൻ താത്പര്യം ഇല്ലെന്ന് അറിഞ്ഞപ്പോൾ രഞ്ജിത്തും ഷാജി കൈലാസും ചേർന്ന് ചിത്രം നിർമിക്കാമെന്ന് പറഞ്ഞെന്നും സിബി മലയിൽ പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ഒരു പ്രൊജക്ടാണ് ഉസ്താദ്. മോഹൻലാലിന് വേണ്ടി ഞാൻ മറ്റൊരു സിനിമ ചെയ്യാനിരുന്നതാണ്. രഞ്ജിത്താണ് അത് എഴുതുന്നത്. അങ്ങനെ ഒരു കഥായൊക്കെയായി രൂപപ്പെട്ടു വന്ന സമയത്ത് അതിന്റെ നിർമാതാവ് ചെന്ന് ലാലിനെ കണ്ടിട്ട് പറഞ്ഞു, സിബി മലയിലിനെ മാറ്റണമെന്ന്. കാരണം അതിന് മുമ്പുള്ള എന്റെ ഏതോ സിനിമ ഓടാതിരുന്നിരുന്നു.
വേറൊരു സംവിധായകനെ വെച്ച് ചെയ്യാനായിരുന്നു അയാൾ ആവശ്യപ്പെട്ടത്. ലാൽ എന്നെ വിളിച്ചിട്ട് കാര്യം പറഞ്ഞു, ആ നിർമാതാവ് ഇങ്ങനെ പറയുന്നുണ്ട്, പക്ഷെ ഞാൻ ഇത് സിബിക്കുള്ള ഡേറ്റ് ആണെന്ന് പറഞ്ഞിട്ടുണ്ട് , സിബിക്ക് ഇഷ്ടമുള്ള നിർമാതാവിന് വേണ്ടി സിനിമ ചെയ്തോളൂവെന്ന് ലാൽ പറഞ്ഞു.
ഞാൻ രഞ്ജിത്തിനെ വിളിച്ച് ഈ കാര്യം പറഞ്ഞു. ഞാൻ കൺഫ്യൂഷനിലാണെന്ന് പറഞ്ഞപ്പോൾ രഞ്ജിത്ത് എന്നോട് ഒരു മണിക്കൂർ സമയം തരുമോയെന്ന് ചോദിച്ചു. ഞാൻ കരുതി ഏതെങ്കിലും നിർമാതാവിനോട് സംസാരിക്കാനായിരിക്കുമെന്ന്. ഒരു മണിക്കൂർ കഴിഞ്ഞ് രഞ്ജിത്ത് എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞാനും ഷാജി കൈലാസും കൂടെ അത് നിർമിക്കാമെന്ന്. എനിക്ക് നോ പറയേണ്ട ആവശ്യമില്ലല്ലോ.
അന്നെന്റെ ഒരു സഹ സംവിധായകൻ പറഞ്ഞിരുന്നു, ഈ സിനിമ ശരിക്കും സാർ നിർമിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടതാണെന്ന്. ഞാൻ പറഞ്ഞു ശരിയാണെന്ന്. കാരണം ഷാജിക്ക് എന്നെക്കാൾ നന്നായി ആ ചിത്രം ചെയ്യാൻ കഴിയും. ചില സീനുകളൊക്കെ ഷാജിയാണ് ഷൂട്ട് ചെയ്തത്,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil About Usthad Movie Making