Movie Day
ശ്യാമപ്രസാദിന്റെ 'ഇംഗ്ലീഷ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Sep 14, 05:34 am
Friday, 14th September 2012, 11:04 am

ഇലക്ട്ര, അരികേ, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന “ഇംഗ്ലീഷ്” ന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ലണ്ടനിലെ  മലയാളികളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ നാടിന്റെ ഗൃഹാതുരത്വവും പ്രവാസി ജീവിതിത്തിന്റെ അരക്ഷിതാവസ്ഥയും പ്രമേയമാകുന്നു. പ്രണയം, വിരഹം, മാതൃത്വം എന്നീ വികാരങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നതെന്ന് സംവിധായകന്‍ ശ്യാമപ്രസാദ് പറയുന്നു.[]

ജയസൂര്യ, നിവിന്‍ പോളി, നദിയാ മൊയ്തു, മുകേഷ്, രമ്യാ നമ്പീശന്‍, മുരളി മേനോന്‍, സോനാ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവരംഗ് ക്രിയേഷന്‍സിന്റെ ബാനറില്‍ ബിനു ദേവ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അജയന്‍ വേണുഗോപാലാണ്. ഉദയന്‍ അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.