താമര ചിഹ്നത്തിലുള്ള ക്യാരി ബാഗുകള്‍; റേഷന്‍ കേന്ദ്രങ്ങളില്‍ മോദിയുടെ ചിത്രം വെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബി.ജെ.പി. നിര്‍ദ്ദേശം
national news
താമര ചിഹ്നത്തിലുള്ള ക്യാരി ബാഗുകള്‍; റേഷന്‍ കേന്ദ്രങ്ങളില്‍ മോദിയുടെ ചിത്രം വെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബി.ജെ.പി. നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd July 2021, 4:22 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് കേന്ദ്ര നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. വിതരണം ചെയ്യുന്ന റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞു.

നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് സംസ്ഥാന ബി.ജെ.പി. നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. താമര ചിഹ്നം ബാഗുകളിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ അതത് സംസ്ഥാനങ്ങളിലെ എം.എല്‍.എമാരോടും എം.പിമാരോടും മറ്റ് ഭാരവാഹികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബി.ജെ.പി. ഭരിക്കാത്ത സംസ്ഥാനങ്ങളിലും റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം വെക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യണമെന്നും കത്തില്‍ പറയുന്നു. ഇത്തരം സംസ്ഥാനങ്ങളില്‍ ബാനറുകള്‍ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് പകരം മറ്റേതെങ്കിലും പ്രതിനിധികളുടെ ചിത്രം നല്‍കണമെന്നും പറയുന്നുണ്ട്.

അതേസമയം, നിലവില്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ചിത്രമാണ് ഉപയോഗിക്കുന്നത്.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം അടിയന്തരമായി ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമാണ് പിന്നീട് ചിത്രം വീണ്ടും പുനഃസ്ഥാപിച്ചത്.

ബംഗാള്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍ 18-44 പ്രായക്കാര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മുഖ്യമന്ത്രിയുടെ പടമാണുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Show PM Image, Lotus Symbol: BJP Tells State Units On Free Ration Scheme