ഇസ്‌ലാമാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ വാനോളം പുകഴ്ത്തി മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ ഷൊയിബ് അക്തര്‍. ഇന്ത്യന്‍ ടീം ലോകകപ്പിന്റെ സെമി ഫൈനലില്‍ പുറത്തായതിനു ശേഷം ഷമി തന്നെ വിളിച്ച് ഉപദേശം തേടിയിരുന്നെന്നും അക്തര്‍ വെളിപ്പെടുത്തി.
എന്നാല്‍ പാക് ഫാസ്റ്റ് ബൗളര്‍മാര്‍ ആരും തന്നെ ഇതുവരെ തന്നോട് ഉപദേശം തേടാത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. തന്റെ യൂട്യൂബ് ചാനലിലിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എന്നെ വിളിച്ചപ്പോള്‍ ഷമി ദുഃഖിതനായിരുന്നു. അദ്ദേഹത്തിന് ഇന്ത്യക്കു വേണ്ടി കാര്യമായൊന്നും ചെയ്യാനായില്ലെന്നായിരുന്നു ദുഃഖം. ഹൃദയം നഷ്ടപ്പെടുത്തരുതെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തണമെന്നുമാണ് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അദ്ദേഹത്തിന് റിവേഴ്‌സ് സ്വിങ്ങുണ്ട്. ഈ ഉപഭൂഖണ്ഡത്തില്‍ അതൊരു ആഡംബരമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് റിവേഴ്‌സ് സ്വിങ്ങിന്റെ രാജാവാന്‍ കഴിയുമെന്നു ഞാന്‍ പറഞ്ഞിരുന്നു.’- അക്തര്‍ പറഞ്ഞു.