ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചെങ്കിലും ശിവരാജ് സിങ് ചൗഹാന്‍ ഇപ്പോഴും മധ്യപ്രദേശിലെ സി.എം തന്നെയാണ്. പക്ഷേ CM എന്നതിന്റെ അര്‍ത്ഥം മാത്രം മാറും.
കഴിഞ്ഞ ദിവസം ശിവരാജ് സിങ് ചൗഹാന്‍ തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ചീഫ് മിനിസ്റ്റര്‍ ഓഫ് മധ്യപ്രദേശ് എന്നത് മാറ്റി(CM) കോമണ്‍ മാന്‍ ഓഫ് മധ്യപ്രദേശ് (CM) എന്നാക്കി മാറ്റുകയായിരുന്നു.
പി.കെ ശശിക്കൊപ്പം വേദിപങ്കിടില്ല; സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും എം.ടി പിന്മാറി
മധ്യപ്രദേശ് എന്നത് തന്നെ സംബന്ധിച്ച് ക്ഷേത്രമാണെന്നും അവിടുത്തെ ഓരോ ജനങ്ങളും ദൈവമാണെന്നും ചൗഹാന്‍ പറഞ്ഞു. സംസ്ഥാനത്തെ ഓരോ ജനങ്ങള്‍ക്കും മുന്‍പില്‍ എന്റെ വീടിന്റെ വാതില്‍ എല്ലാ സമയവും തുറന്നിരിക്കും. യാതൊരു മടിയും കൂടാതെ അവിടേക്ക് ആര്‍ക്ക് വേണമെങ്കിലും കയറി വരാം. ഇതുവരെ എങ്ങനെയാണോ എല്ലാവരേയും സഹായിച്ചത് അത് തുടര്‍ന്നും ഉണ്ടാകും- ശിവരാജ് സിങ് ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചൗഹാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നെന്നും ഇനി ഒരു കാവല്‍ക്കാരന്റെ ജോലിയായിരിക്കും താന്‍ ഏറ്റെടുക്കുകയെന്നും ചൗഹാന്‍ പറഞ്ഞിരുന്നു. മധ്യപ്രദേശില്‍ 109 സീറ്റുകളാണ് ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത്. 114 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 116 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എസ്.പിയുടേയും ബി.എസ്.പിയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണം പിടിച്ചത്.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷനായ കമല്‍നാഥാണ് പുതിയ മുഖ്യമന്ത്രി