മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകരാണെങ്കിലും നമ്മളെ ഏറ്റവും സ്വാധീനിച്ചത് ആ നടന്റെ അഭിനയം: ഷൈൻ ടോം ചാക്കോ
Entertainment
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകരാണെങ്കിലും നമ്മളെ ഏറ്റവും സ്വാധീനിച്ചത് ആ നടന്റെ അഭിനയം: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th August 2024, 8:00 am

ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈൻ, കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായാണ് തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.

ഇന്ന് നായകനായും പ്രതിനായകനായുമെല്ലാം നിറഞ്ഞ് നിൽക്കുന്ന നടനാണ് അദ്ദേഹം. നടൻ ജഗതി ശ്രീകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് ഷൈൻ ടോം ചാക്കോ. തന്റെ അഭിനയങ്ങളിൽ ജഗതി ശ്രീകുമാറിന്റെ എക്സ്പ്രഷനുകളാണ് കൂടുതൽ കൊണ്ടുവരാൻ ശ്രമിക്കാറുള്ളതെന്നും ഹ്യൂമർ കഥാപാത്രങ്ങളിൽ നമ്മൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് അദ്ദേഹത്തെയാണെന്നും ഷൈൻ പറയുന്നു.

മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ആരാധകനാണെന്ന് പറഞ്ഞാലും ഏറ്റവും കൂടുതൽ നമ്മളെ സ്വാധീനിക്കുന്ന അഭിനയം ജഗതിയുടെതാണെന്നും ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ.

‘എന്റെ കഥാപാത്രങ്ങളിൽ ഞാൻ കൂടുതലായി ജഗതി ചേട്ടന്റെ അഭിനയമാണ് പിടിക്കാൻ നോക്കാറുള്ളത്. നമ്മൾ കണ്ടിട്ടുള്ള ഹ്യൂമർ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുന്നത് ജഗതി ചേട്ടനും ഇന്നസെന്റ് ചേട്ടനുമൊക്കെയാണ്.

നമ്മൾ ഒരു ഹ്യൂമർ പറയുകയാണെങ്കിലും ഇന്നസെന്റ് ചേട്ടന്റെ ശബ്‌ദത്തിലും ജഗതി ചേട്ടന്റെ ആക്ഷനിലുമൊക്കെയാണ് പറയുക. കാരണം ജഗതി ചേട്ടനൊക്കെ എല്ലാം ചെയ്തിട്ടുണ്ട്. ഹ്യൂമറിന്റെ മാക്സിമം പുള്ളി ഉപയോഗിച്ചിട്ടുണ്ട്.

ജഗതി ചേട്ടൻ ഇല്ലാത്ത പടങ്ങൾ ഇല്ലായിരുന്നല്ലോ ഒരു സമയത്ത്. നമ്മളിപ്പോൾ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകരാണെന്ന് പറയുമ്പോഴും ഏറ്റവും കൂടുതൽ നമുക്കുള്ളിൽ കയറുന്നത് ജഗതി ചേട്ടന്റെ എക്സ്പ്രഷൻസും അല്ലെങ്കിൽ പുള്ളിയുടെ ടൈമിങ്ങുമൊക്കെയാണ്. അദ്ദേഹത്തിന്റെ ടൈമിങ്ങ് അപാരമാണ്. അതാണ്‌ ഏറ്റവും രസം,’ഷൈൻ ടോം ചാക്കോ പറയുന്നു.

അതേസമയം ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രമാണ് ഏറ്റവും പുതിയ ഷൈൻ ടോം ചാക്കോ ചിത്രം. ചിന്നു ചാന്ദിനി, വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപ്തി സതി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം കൊടുത്താണ് ഒരുക്കിയിരിക്കുന്നത്.

 

Content Highlight: Shine Tom Chacko Talk About Acting Of Jagathy Sreekumar