Entertainment
ആ നടനൊപ്പം ഒരു വേഷം ചെയ്യുന്നത് അനുഗ്രഹം; അദ്ദേഹത്തോടൊപ്പം എത്ര സിനിമ ചെയ്താലും മതിയാകില്ല: മഞ്ജു വാര്യര്‍

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന മഞ്ജു വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറി. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു.

മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്‍. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാലിനൊപ്പം ഒരു വേഷം ചെയ്യുന്നത് ഏതൊരാള്‍ക്കും ലഭിക്കുന്ന അനുഗ്രഹമാണെന്നും അദ്ദേഹത്തിന്റെ കൂടെ കുറച്ച് സിനിമകള്‍ ചെയ്യാന്‍ തനിക്കും അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.

തന്റെ ഏറ്റവും ഫെയ്മസ് ആയിട്ടുള്ള കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളും എല്ലാവര്‍ക്കും ഇഷ്ടമുള്ളതുമെല്ലാം മോഹന്‍ലാലിനോടൊപ്പമാണെന്നും മഞ്ജു പറഞ്ഞു. സഹതാരം എന്ന നിലയില്‍ അദ്ദേഹം തനിക്ക് നല്‍കിയ സ്‌പെയിസിന് താനെന്നും അദ്ദേഹത്തോട് നന്ദിയുള്ളവളായിരിക്കുമെന്നും മോഹന്‍ലാലിനോടൊപ്പം എത്ര സിനിമ ചെയ്താലും തനിക്ക് മതിയാകില്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

‘ലാലേട്ടന്റെ കൂടെ അഭിനയിക്കുന്നത് ഏതൊരു അഭിനേതാവിനും അനുഗ്രഹമാണ്. അദ്ദേഹത്തിന്റെ കൂടെ കുറച്ച് സിനിമകള്‍ ചെയ്യാന്‍ എനിക്കും ആ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. എന്റെ ഏറ്റവും ഫെയ്മസ് ആയിട്ടുള്ള കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയും എല്ലാവര്‍ക്കും ഇഷ്ടമുള്ളതുമെല്ലാം അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ചെയ്ത സിനിമകളിലെ വേഷങ്ങളാണ്.

ഒരു സഹതാരം എന്ന നിലയില്‍ അദ്ദേഹം എനിക്ക് നല്‍കിയ ആ സ്‌പെയിസിന് ഞാന്‍ എന്നും അദ്ദേഹത്തോട് നന്ദിയുള്ളവളായിരിക്കും. ലാലേട്ടനെ പോലെ ഒരു ലെജന്റിന്റെ കൂടെ എത്ര സിനിമ ചെയ്താലും എനിക്ക് മതിയാകില്ല,’ മഞ്ജു വാര്യര്‍ പറയുന്നു.

Content Highlight: Manju Warrier talks about Mohanlal