Kerala News
'യഥാർത്ഥ തലസ്ഥാനം എറണാകുളം, ബുദ്ധിയുള്ള ജനങ്ങൾ': അൽഫോൻസ് കണ്ണന്താനത്തിന്റെ പരാമർശത്തിനെതിരെ ശശി തരൂർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 22, 08:54 am
Friday, 22nd March 2019, 2:24 pm

തിരുവനന്തപുരം: എറണാകുളത്തെ ബി.ജെ.പി. സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമർശത്തെ വിമർശിച്ച് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് മൂന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും എന്നാൽ അതിനു വേണ്ടി കേരളത്തിന്റെ തലസ്ഥാനത്തേയും, അവിടുത്തെ ജനങ്ങളുടെ ബുദ്ധിയെയും അപമാനിച്ചത് നിര്‍ഭാഗ്യകരമാണെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.

Also Read ഇനി എപ്പോഴാണ് നിലനില്‍പ്പിനെക്കുറിച്ച് സംസാരിച്ച് തുടങ്ങുക

എറണാകുളത്തേയും തിരുവനന്തപുരത്തെയും താരതമ്യം ചെയ്തുകൊണ്ട് തിരുവനന്തപുരത്തെ ചെറുതാക്കി കാണിക്കാൻ അദ്ദേഹം നടത്തിയ ശ്രമം തികച്ചും അപലപനീയമാണെന്നും ശശി തരൂർ പറഞ്ഞു.

Also Read “”സലാം സമാധാനം”” ; മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ന്യൂസിലന്‍ഡിലെ പത്രങ്ങള്‍

ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് തൊട്ടുപിറകെയാണ് തിരുവനന്തപുരമാണ് കേരളത്തിന്റെ തലസ്ഥാനമെങ്കിലും എറണാകുളമാണ് കേരളത്തിന്റെ യഥാര്‍ത്ഥ തലസ്ഥാനമെന്ന് പറഞ്ഞുകൊണ്ടുള്ള അല്‍ഫോൺസ് കണ്ണന്താനത്തിന്റെ പരാമർശം. എറണാകുളത്തെ വോട്ടർമാർ നല്ല ബുദ്ധിയും കഴിവും ഉള്ളവരാണെന്നും കണ്ണന്താനം പറഞ്ഞിരുന്നു.