മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അവിസ്മരണീയമായ മുന്നേറ്റമാണ് ഈ സീസണില്‍ നടത്തുന്നത്. നിലവില്‍ 10 മത്സരങ്ങള്‍ നിന്ന് എട്ടു വിജയവും രണ്ടു തോല്‍വിയും അടക്കം 16 പോയിന്റ് രണ്ടാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും.
ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ റിഷബ് പന്ത് നയിക്കുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് ആണ് രാജസ്ഥാന്റെ എതിരാളികള്‍. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്നത്.
𝘛𝘶𝘫𝘩𝘴𝘦 𝘮𝘪𝘭𝘯𝘢 𝘱𝘶𝘳𝘢𝘯𝘪 𝘋𝘪𝘭𝘭𝘪 𝘮𝘦𝘪𝘯! 💗 pic.twitter.com/jNhxAR6Yec
— Rajasthan Royals (@rajasthanroyals) May 7, 2024
ഈ മത്സരത്തിനു മുന്നോടിയായി രാജസ്ഥാന്‍ നായകന്‍ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് രാജസ്ഥാന്‍ ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ട്. സഞ്ജുവിന്റെ മികച്ച ബാറ്റിങ്ങിനെകുറിച്ചും ക്യാപ്റ്റന്‍സി മികവിനെക്കുറിച്ചുമാണ് രാജസ്ഥാന്‍ പരിശീലകന്‍ പറഞ്ഞത്.
‘സഞ്ജുവിന്റെ ക്യാപ്റ്റന്‍സി വളരെ അതിശയകരമാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അവന്‍ ഒരു രസികനാണ്. രണ്ടുവര്‍ഷമായി അവന്‍ പഠിക്കുന്നത് അവന്റെ സമയം നിയന്ത്രിക്കാനും അവന്റെ ഊര്‍ജ്ജം നിയന്ത്രിക്കുവാനുമാണെന്ന് ഞാന്‍ കരുതുന്നു.
ഐ.പി.എല്‍ എന്നത് ഓരോ താരങ്ങളുടെയും ഊര്‍ജ്ജം കളയുന്ന മത്സരമാണ് പ്രത്യേകിച്ച് ബാക്ക് എന്‍ഡില്‍. എന്നാല്‍ അവന്‍ അവിടെയെല്ലാം മനോഹരമായാണ് കളിക്കുന്നത്. വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്,’ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മിന്നും പ്രകടനമാണ് സഞ്ജു നടത്തുന്നത്. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 എന്ന ആവറേജിലും 161.09 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
ഐ.പി.എല്‍ അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് സഞ്ജുവിന്റെ മുന്നിലുള്ളത് ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യന്‍ ടീമില്‍ റിഷബ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടം നേടിയത്.
Content Highlight: Shane Bond Praises Sanju Samson