കുറച്ചുനാള്‍ മുമ്പ് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയില്‍ കലാശിച്ചിരുന്നു. ഇരു ടീമുകളും രണ്ട് വിജയങ്ങള്‍ നേടിയപ്പോള്‍ ഒരു മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു.
2021ല്‍ ഏറ്റവും കൂടുതല്‍ ട്വന്റി-20 വിക്കറ്റുകള്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഷംസി വലിയ പ്രതീക്ഷകളുമായായിരുന്നു പരമ്പര കളിക്കാനായി എത്തിയത്. എന്നാല്‍ താരത്തിന് അദ്ദേഹത്തിന്റെ പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചില്ലായിരുന്നു.
ഇപ്പോഴിതാ തന്റെ പ്രകടനത്തെ കുറിച്ച് ട്വീറ്റുമായി രംഗത്തെത്തെയിരിക്കുകയാണ് താരം. ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരുമായുള്ള ബാറ്റലില്‍ താരം പരാജയപ്പെട്ടിരുന്നു. അയ്യരിന്റെ ബാറ്റ് മത്സരത്തിന് മുമ്പ് താന്‍ ചോദിച്ചിരുന്നുവെന്നും അങ്ങനെയെങ്കിലും അവന്‍ എന്നെ സിക്‌സര്‍ നേടുന്നത് നിര്‍ത്തട്ടെ എന്നായിരുന്നു ശംസി ട്വീറ്റ് ചെയതത്.
അതോടൊപ്പം ഇത്തവണ താന്‍ പരാജയപ്പെട്ടെന്നും അടുത്ത വട്ടം അയ്യരിനെ പൂട്ടുമന്നെും അദ്ദേഹം ട്വീറ്ററില്‍ കൂട്ടിച്ചേര്‍ത്തു. തമാശരുപേണയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Asked @ShreyasIyer15 for his bat before the game so he could stop hitting me for 6s haha …you definitely won this round bud!
I’ll be back… better prepared… and ready to do battle with you again 🥊🤗 pic.twitter.com/Hio2ozLsT2
— Tabraiz Shamsi (@shamsi90) June 28, 2022
പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തില്‍ തോറ്റതിന് ശേഷം മികച്ച തിരിച്ചുവരവായിരുന്നു ടീം ഇന്ത്യ നടത്തിയത്. മൂന്നാമത്തേതും നാലാമത്തേയും മത്സരം ദക്ഷിണാഫ്രിക്കയെ തറപറ്റിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
മികച്ച പ്രകടനൊന്നുമല്ലായിരുന്നു അയ്യര്‍ ഇന്ത്യക്കായി കാഴ്ചവെച്ചത്. അഞ്ച് മത്സരത്തില്‍ നിന്നും 94 റണ്‍ മാത്രമാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ സപിന്നര്‍മാര്‍ക്കെതിരെ സിക്‌സര്‍ അടിക്കുന്നതില്‍ പേരുകേട്ട താരം ശംസിയേയും വെറുതെ വിട്ടില്ല.
അതേസമയം ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്നറായ ശംസിക്ക് നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റ് മാത്രമേ എടുക്കാനായുള്ളൂ. താന്‍ എറിഞ്ഞ 10 ഓവറില്‍ 102 റണ്‍സ് അദ്ദേഹം വഴങ്ങി.
Content Highlights: Shamsi Shared a funny twitter Message to Shreyas Iyer