കേരളത്തിലേക്ക് ആദ്യമായി ഒരു ഒളിംപിക് മെഡല്‍ എത്തുന്നത് 1972 ലാണ്. ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ ഗോള്‍കീപ്പറായിരുന്ന മാനുവല്‍ ഫ്രെഡറിക്ക് എന്ന കണ്ണൂരുകാരനിലൂടെ.
49 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു മെഡല്‍ മലയാളക്കരയിലെത്തുന്നത് ഹോക്കിയിലൂടെ തന്നെ. ഗോള്‍ പോസ്റ്റിന് മുന്നില്‍ വന്‍മതിലായി ഉറച്ചു നിന്ന് പൊരുതിയ പി.ആര്‍ ശ്രീജേഷ് രാജ്യത്തിനാകെ അഭിമാനമായ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
കേരളത്തിലെ ഹോക്കി തല്‍പ്പരര്‍ക്ക് പ്രേരണയാകാനാണ് ശ്രീജേഷിനുള്ള സ്‌നേഹസമ്മാനമെന്ന് ഷംഷീര്‍ വയലില്‍ പറഞ്ഞു.
”കായികമേഖലയിലെ രണ്ട് തലമുറയില്‍പ്പെട്ട പ്രമുഖരെ ഒരേ വേദിയിലെത്തിച്ച് ആദരിക്കാനായത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് അടിത്തറപാകിയത് മുന്‍ തലമുറയുടെ കഠിനാധ്വാനവും നേട്ടങ്ങളും കൂടിയാണ്. ഹോക്കിയ്ക്ക് കൈവന്നിരിക്കുന്ന ഉണര്‍വിലൂടെയും പുത്തന്‍ പ്രചോദനത്തിലൂടെയും നേട്ടങ്ങളുടെ തുടര്‍ച്ചയുണ്ടാവട്ടെ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികവും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കിയിരുന്നു.