കൊച്ചി: താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരോദ്ഘാടനത്തില്‍ സ്ത്രീ അംഗങ്ങളെ വേദിയിലിരുത്താത്തതിനെതിരെ വിമര്‍ശനമുയര്‍ത്തിയ നടി പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് നടന്‍ ഷമ്മി തിലകന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം ചര്‍ച്ചയായി നടി രചന നാരായണന്‍കുട്ടിയുടെ ഒരു ചോദ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍വതി ആരാണ് എന്ന് നടി രചന നാരായണന്‍ കുട്ടിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഷമ്മി രംഗത്തെത്തിയത്.
‘ആരാണ് പാര്‍വതി, അപ്പപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കാത്തവള്‍’, എന്ന് പാര്‍വതിയുടെ ഫോട്ടോ സഹിതം ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് പിന്തുണയറിയിച്ചത്.
കഴിഞ്ഞദിവസം അമ്മ വേദിയിലെ സ്ത്രീകളുടെ അസാന്നിധ്യത്തെ നടി പാര്‍വതി വിമര്‍ശിച്ചിരുന്നു. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുമുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്നാണ് പാര്‍വതി പറഞ്ഞത്.
അതേസമയം സ്ത്രീകളുടെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടിമാരായ ഹണി റോസും രചന നാരായണന്‍കുട്ടിയും രംഗത്ത് എത്തി.
ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍ എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍ എന്നായിരുന്നു രചനയുടെ പ്രതികരണം.
പുരുഷ താരങ്ങള്‍ നിന്നും രചനയും ഹണി റോസും ഇരുന്നുമുള്ള ചിത്രം സഹിതമായിരുന്നു രചനയുടെ പ്രതികരണം.
ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നുമായിരുന്നു ഹണി പറഞ്ഞത്.
വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗ്ഗീസും രംഗത്തെത്തിയിരുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ നിന്ന് സ്ത്രീ അംഗങ്ങളെ ഒഴിവാക്കിയതല്ലെന്നും എക്സിക്യൂട്ടീവ് അംഗങ്ങളാരും വേദിയിലിരുന്നിട്ടില്ലെന്നും അജു പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക