ശാലുമേനോന്റെ സെന്‍സര്‍ബോര്‍ഡ് അംഗത്വം റദ്ദാക്കി
Kerala
ശാലുമേനോന്റെ സെന്‍സര്‍ബോര്‍ഡ് അംഗത്വം റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2013, 12:50 am

[]തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി.  ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ സെന്‍സര്‍ ബോര്‍ഡ് അംഗത്വം നഷ്ടമാകുമെന്നാണ് വ്യവസ്ഥ.

സോളാര്‍ തട്ടിപ്പ് കേസുകളിലൊന്നില്‍ രണ്ടാം പ്രതിയായി ചേര്‍ക്കപ്പെട്ട ശാലു മേനോനെതിരെയുള്ള അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ശാലുവിന്റെ അംഗത്വം റദ്ദാക്കുകയാണെന്ന കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അറിയിപ്പ് തിരുവനന്തപുരം മേഖലാ ഓഫീസിന് ലഭിച്ചു.

സോളാര്‍ തട്ടിപ്പ് കേസുകളിലെ പ്രതിയായ ശാലും ഒന്നരമാസക്കാലത്തോളം റിമാന്‍ഡിലായിരുന്നെന്ന് കാണിച്ച്  തിരുവനന്തപുരം മേഖലാ ഓഫീസില്‍ നിന്ന് മുംബൈയിലെ കേന്ദ്ര ഓഫീസിലേക്ക് കത്തയച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ശാലുവിന്റെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജനവരി 19 നാണ് ശാലുവിനെ സെന്‍സര്‍ ബോര്‍ഡ് അംഗമായി നിയമിച്ചത്. നേരത്തെ തന്നെ ശാലുവുമായി അടുത്ത ബന്ധമുള്ള ഒരു കേന്ദ്രമന്ത്രിയാണ് ശാലുവിന് സെന്‍സര്‍ ബോര്‍ഡ് അംഗത്വം നേടിക്കൊടുത്തതെന്ന വാര്‍ത്തയുണ്ടായിരുന്നു.