ചെന്നൈ: നടി ഷക്കീല മരിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. തുടര്‍ന്ന് സംഭവത്തില്‍ പ്രതികരിച്ച് ഷക്കീല തന്നെ രംഗത്തെത്തുകയായിരുന്നു.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും താന്‍ മരിച്ചുവെന്ന പ്രചരണം വ്യാജമാണെന്നും ഷക്കീല പറഞ്ഞത്.
‘ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി. ആരോ എന്നേക്കുറിച്ച് ഒരു വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തു.
സംഭവമറിഞ്ഞുടനെ നിരവധി പേരാണ് സത്യാവസ്ഥ അറിയാന്‍ എന്നെ വിളിച്ചത്. എന്തായാലും ആ വാര്‍ത്ത നല്‍കിയ വ്യക്തിയ്ക്ക് ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും എന്നെക്കുറിച്ച് ഓര്‍ത്തത്,’ ഷക്കീല പറഞ്ഞു.
Actress #Shakeela dismisses rumors about her and her health..
She is doing absolutely fine..@Royalreporter1 pic.twitter.com/ut41SrRGG4
— Ramesh Bala (@rameshlaus) July 29, 2021
നേരത്തെ മലയാളത്തിന്റെ പ്രിയ നടന്‍ ജനാര്‍ദ്ദന്‍ മരിച്ചുവെന്ന രീതിയിലും ചില വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ജനാര്‍ദ്ദനന്റെ ആരാധകര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
നടന് യാതൊരു പ്രശ്നവുമില്ലെന്നും ഇവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മുതലാണ് ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നിരവധി പേര്‍ വാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ആരാധകര്‍ എത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Shakeela Responds Fake Rumours