ഓക്‌സിജന്‍ ഡിജിറ്റല്‍സിന്റെ സ്ഥാപകനായ ഷാജി കെ.തോമസ് തന്റെ ബിസിനസിനെ കുറിച്ചും കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി ദുല്‍ഖറിനെ തെരഞ്ഞെടുത്തതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് ദുല്‍ഖറിനെ തന്റെ കമ്പനിയുടെ ബ്രാന്‍ഡ് അമ്പാസിഡറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
അത് തന്റെ സ്വന്തം തീരുമാനമായിരുന്നില്ലെന്നും പലയാളുകളുടെ അഭിപ്രായം അക്കാര്യത്തില്‍ ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ പൊതുവായ അഭിപ്രായം വന്നത് ദുല്‍ഖറിന്റെ പേരായിരുന്നുവെന്നും ക്ലബ്ബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി.കെ. തോമസ് പറഞ്ഞു.
‘രണ്ട് വര്‍ഷം മുമ്പാണ് ദുല്‍ഖറിനെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ തീരുമാനിക്കുന്നത്. കമ്പനി കുറച്ചുകൂടി വലുതാകണം, അതിനൊരു ബ്രാന്‍ഡിങ്ങിന്റെ ആവശ്യമൊക്കെ വന്നപ്പോഴാണ് അങ്ങനെയൊരു ഐഡിയയിലേക്ക് എത്തുന്നത്. ഞങ്ങള്‍ ആലോചിച്ചപ്പോള്‍ ഒരു യൂത്ത് ഐക്കണ്‍ തന്നെ വേണമെന്ന തീരുമാനത്തിലേക്കെത്തി.
ഇത് ഞങ്ങളുടെ സ്വന്തം തീരുമാനമായിരുന്നില്ല. പലയാളുകളുടെയും അഭിപ്രായം അക്കാര്യത്തില്‍ ചോദിച്ചിരുന്നു. അപ്പോള്‍ പൊതുവായി വന്ന സജഷനാണ് ദുല്‍ഖര്‍. ടെക്‌നോളജിയെ കുറിച്ച് സംസാരിക്കുവാന്‍ എന്തുകൊണ്ടും നല്ലൊരാളാണ്. അദ്ദേഹത്തിന്റെ പിതാവ് തന്നെ പുതിയ സാങ്കേതികവിദ്യ വരുമ്പോള്‍ ഏറ്റവും ആദ്യം കരസ്ഥമാക്കുന്നയാളാണല്ലോ.
ദുല്‍ഖറും ടെക്‌നോളജിയുടെ കാര്യത്തില്‍ വളരെ അപ്‌ഡേറ്റഡായ മനുഷ്യനാണ്. നമ്മളൊരു പുതിയ പ്രൊഡക്റ്റിന്റെ കാര്യം സംസാരിക്കാന്‍ ചെല്ലുമ്പോള്‍ അതിന് മുമ്പ് തന്നെ പുള്ളിയത് അറിഞ്ഞിട്ടുണ്ടാവും. അത്രയും അപ്‌ഡേറ്റഡായ ഒരാള്‍ തന്നെയാണല്ലോ ടെക്‌നോളജി റീ സെല്ലറിന്റെ കൂടെ നില്‍ക്കേണ്ടത്.
അത് ബ്രാന്‍ഡിനെ നന്നായി സഹായിച്ചിട്ടുണ്ട്. അദ്ദേഹം ചെറുപ്പക്കാരെ ട്രാക്ക് ചെയ്യുന്നു എന്ന് മാത്രമല്ല ഒരു ഗുഡ് വില്‍ നിലനിര്‍ത്തുന്നുണ്ട്,’ ഷാജി.കെ.തോമസ് പറഞ്ഞു.
content highlight: shaji k thomas talks about dulquer slaman and mammootty