2023ലെ ഐ.സി.സി ഏകദിന ലോകകപ്പില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് പാകിസ്ഥാന്റെ വിമര്‍ശനങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് പാകിസ്ഥന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ബാബര്‍ അസം നായകസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ഈ സംഭവിഗാസം ഷാന്‍ മസൂദിനെ ടെസ്റ്റ് ക്രിക്കറ്റിലേക്കും ഷഹീന്‍ അഫ്രീദിയെ ടി-ട്വന്റിലേക്കും നായകസ്ഥാനം ഏറ്റെടുക്കുന്നതിലേക്ക് നയിച്ചു.
ലോകകപ്പില്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്വാനെ പ്രശംസിച്ച് രംഗത്ത് വരുകയാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രിദി. കൂടെ മറ്റ് താരങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
‘റിസ്വാന്റെ കഠിനാധ്വാനത്തെ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു. അവന്റെ ഏറ്റവും മികച്ച ക്വാളിറ്റി അവന്‍ തന്റെ ഗെയിമില്‍ മാത്രം ശ്രദ്ധിക്കുന്നു എന്നതാണ്. മറ്റുള്ള കാര്യങ്ങളില്‍ അവന്‍ ശ്രദ്ധ കൊടുക്കാറില്ല. അവന്‍ ശരിക്കും ഒരു പോരാളിയാണ്,’ഷാഹിദ് അഫ്രിധി ഫൗണ്ടേഷനു വേണ്ടിയുള്ള ഒരു പരിപാടിയില്‍ സംസാരിച്ചു.
എന്നിരുന്നാലും ചീത്ത പറയുന്നതില്‍ കുറച്ചില്‍ ഉണ്ടായിരുന്നില്ല.
സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് റിസ്വാന്‍, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. എല്ലാവരും ഷാഹിദ് അഫ്രീത് പറയുന്നത് കേട്ട് പൊട്ടിച്ചിരിച്ചു.