National
എസ്.എഫ്.ഐ - എ.എസ്.എ സഖ്യം വേര്‍പിരിഞ്ഞു; ഹൈദരബാദില്‍ തെരഞ്ഞെടുപ്പ് 5ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 29, 02:18 am
Saturday, 29th September 2018, 7:48 am

ഹൈദരബാദ്: ഹൈദരബാദ് കേന്ദ്രസര്‍വകലാശാല തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 5ന് നടക്കും. കഴിഞ്ഞ തവണ ഉണ്ടായിരുന്ന എസ്.എഫ്.ഐ-എ.എസ്.എ സഖ്യം ഇത്തവണയില്ല. ഇരുകൂട്ടരും വ്യത്യസ്ത പാനലുകളില്‍ മത്സരിക്കും.


ALSO READ: ശബരിമല സ്ത്രീപ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍


മുമ്പ് എസ്.എഫ്.ഐയുടെ കൂടെ ഉണ്ടായിരുന്ന ഡി.എസ്.യു, ടി.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ ഇത്തവണ എ.എസ്.എയ്‌ക്കൊപ്പം ആണ്. എ.എസ്.എ, എം.എസ്.എഫ്, എസ്.ഐ,ഓ, ഡി.എസ്.യു, ടി.എസ്.എഫ് എന്നീ സംഘടനകള്‍ ചേര്‍ന്ന് മുന്നണി രൂപികരിച്ചിട്ടുണ്ട്.

ഈ മുന്നണിയുടെ കൂടെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ ഉണ്ട് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എസ്.എഫ്.ഐ, എ.ബി.വി.പി എന്നീ സംഘടനകള്‍ ഒറ്റയ്ക്ക് മത്സരിക്കും.

ശക്തമായ വിജയപ്രതീക്ഷ ഉണ്ടെന്ന് എസ്.എഫ്.ഐ വൃത്തങ്ങല്‍ പറയുന്നു. കഴിഞ്ഞ കൗണ്‍സിലിന്റെ പരാജയങ്ങള്‍ മുതലെടുക്കാനുള്ള ശ്രമമാണ് എ.ബി.വി.പി നടത്തുന്നത്.


ALSO READ: സ്വയം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും രാജ്യം തയ്യാര്‍; പുതിയ ഇന്ത്യയുടെ മുഖമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വെളിപ്പെടുത്തിയതെന്ന് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്


തെലുങ്ക് പ്രദേശത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതും എസ്.എഫ്.ഐക്ക് പ്രതീക്ഷ പകരുന്നുണ്ട്. എറാം നവീന്‍ കുമാറാണ് എസ്.എഫ്.ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.