Advertisement
web stream
സെക്സ് എജ്യൂക്കേഷന്‍ സീസണ്‍ 3 ഉടന്‍ വരും; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്ളിക്സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 27, 05:38 pm
Sunday, 27th June 2021, 11:08 pm

ലോകമെമ്പാടും ആരാധകരുള്ള നെറ്റ്ഫ്ളിക്സ് സീരിസാണ് സെക്സ് എജ്യുക്കേഷന്‍. സീരിസിന്റെ മൂന്നാം സീസണ് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മൂന്നാം സീസണിന്റെ റിലീസിംഗ് ഡേറ്റാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സെപ്തംബര്‍ 17 നാണ് സീസണ്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യുന്നത്.

ലോറി നൂണ്‍ സൃഷ്ടിച്ച സെക്‌സ് എഡ്യൂകേഷന്റെ മൂന്നാം സീസണ്‍ സംവിധാനം ചെയ്യുന്നത് ബെന്‍ ടെയ്ലറാണ്. ഓട്ടിസ് എന്ന പതിനാറുകാരന്റെയും കൂട്ടുകാരുടെയും കഥ പറഞ്ഞ സീരിസ് ആദ്യ സീസണ്‍ 40 ദശലക്ഷത്തിലധികം പ്രേക്ഷകരാണ് ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ മാത്രം കണ്ടത്.

2019 ജനുവരി 11 ആണ് നെറ്റ്ഫ്ളിക്സില്‍ സീരിസ് ആരംഭിച്ചത്. ഓട്ടിസിന്റെ അമ്മ ഒരു സെക്സ് തെറാപ്പിസ്റ്റ് ആണ്. ആദ്യ രണ്ട് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി യൂണിഫോമിലാണ് താരങ്ങള്‍ എത്തുന്നത്.