പാലക്കാട്: തനിക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിച്ചെന്ന് പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍. ഇതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സഹായിച്ചെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു ശ്രീധരന്റെ പ്രതികരണം. വ്യക്തി എന്ന നിലയിലാണ് ആളുകള്‍ തനിക്ക് സഹായം വാഗ്ദാനം ചെയ്തതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
ബി.ജെ.പി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നും താന്‍ പിണറായി വിജയനേക്കാള്‍ നല്ല മുഖ്യമന്ത്രിയാകുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. 34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരെയും പ്രേരിപ്പിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരില്ല. കോണ്‍ഗ്രസില്‍ നിന്ന് ആര്‍ക്കുവേണമെങ്കിലും വരാം. മുഖ്യമന്ത്രിയായാല്‍ രാഷ്ട്രീയം കളിക്കില്ല. സംസ്ഥാനത്തെ മികച്ച രീതിയില്‍ ഭരിക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
നേരത്തെ പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തെന്ന് പാലക്കാട് ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. തന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബി.ജെ.പിയുടെ വളര്‍ച്ച താന്‍ വന്നതോടെ കുറച്ച് കൂടിയെന്നും മറ്റു മണ്ഡലങ്ങളിലും തന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ അവകാശപ്പെട്ടു. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നുംതൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യതയെന്നുമാണ് ശ്രീധരന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക