മലയാളത്തില്‍ ഇപ്പോള്‍ വമ്പന്‍ ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രങ്ങളിലൊന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗ്യാങ്‌സറ്ററായാണ് ദുല്‍ഖര്‍ എത്തുന്നത്. ഈ വര്‍ഷം ഓണത്തിനാണ് ചിത്രത്തിന്റെ റിലീസ്.
കൊത്തയുടെ ലൊക്കേഷനില്‍ നിന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യാനായത് വലിയ എക്‌സ്പീരിയന്‍സാണെന്നായിരുന്നു അഭിലാഷ് കുറിച്ചത്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഒരുമിച്ചുള്ള യാത്രയുടെ തുടക്കമാവട്ടെ ഇതെന്നും അഭിലാഷ് കുറിച്ചു. ദുല്‍ഖറിനൊപ്പം കൊത്ത ലൊക്കേഷനില്‍ ഇരിക്കുന്ന ചിത്രവും അഭിലാഷ് പങ്കുവെച്ചിട്ടുണ്ട്.
‘താങ്കളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഒരു വലിയ എക്‌സ്പീരിയന്‍സായിരുന്നു. ഒരുപാട് കാര്യങ്ങള്‍ നിങ്ങളില്‍ നിന്നും പഠിക്കാനുണ്ട്. പ്രത്യേകിച്ചും നിങ്ങളുടെ പ്രൊഫണഷലിസം. ഇത് നമ്മുടെ യാത്രയുടെ ഒരു തുടക്കം മാത്രമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി,’ അഭിലാഷ് കുറിച്ചു.
കൊത്തയുടെ പാക്കപ്പ് പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് ഇനി അഞ്ച് ദിവസത്തെ ഷൂട്ട് കൂടി തീര്‍ക്കാനുണ്ട്. ഇതിനായി ടീം നോര്‍ത്ത് ഇന്ത്യയിലേക്ക് തിരിക്കുകയാണെന്ന് ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.
1980കളിലും 90കളിലും നടക്കുന്ന കഥ പറയുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖറിന്റെ വേ ഫെറര്‍ ഫിലിംസ് തന്നെയാണ്. ഗോകുല്‍ സുരേഷ് ഗോപി, ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രന്‍, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: script writer abhilash n chandran about dulquer salmaan