മക്കയിലെ വിശുദ്ധപള്ളിയ്ക്കുനേരെയുള്ള തീവ്രവാദി ആക്രമണത്തിനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സൗദി പൊലീസ്
Daily News
മക്കയിലെ വിശുദ്ധപള്ളിയ്ക്കുനേരെയുള്ള തീവ്രവാദി ആക്രമണത്തിനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സൗദി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th June 2017, 11:26 am

മക്ക: മക്കയിലെ വിശുദ്ധ പള്ളിയെ ലക്ഷ്യമിട്ടുള്ള ചാവേറാക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പൊലീസിന്റെ അവകാശവാദം. സൗദിയുടെ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ അവകാശവാദം.

മക്കയിലെ വിശുദ്ധപള്ളിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് സൗദിയിലെത്തിയ തീവ്രവാദി വിശുദ്ധ പള്ളിയ്ക്കു സമീപം ഒരു വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നു. പൊലീസ് ഇയാളെ വളഞ്ഞതോടെ അദ്ദേഹം സ്വയം പൊട്ടിത്തെറിച്ചെന്നുമാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നു.

സ്‌ഫോടനത്തിന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു. ചാവേര്‍ സ്‌ഫോടനത്തില്‍ ഇയാള്‍ ഒളിച്ചു കഴിഞ്ഞിരുന്ന വീട് തകര്‍ന്നാണ് പരുക്കേറ്റത്.


Also Read: കള്ളനോട്ട് കേസില്‍ പിടിക്കപ്പെടുന്ന ആദ്യ ബി.ജെ.പിക്കാരന്‍ രാകേഷ് അല്ല: ഈ ബി.ജെ.പി നേതാക്കളും കള്ളനോട്ട് നല്‍കിയതിന് പിടിക്കപ്പെട്ടിട്ടുണ്ട്: പേരുവിവരങ്ങള്‍ വെളിപ്പെടുത്തി മുഹമ്മദ് റിയാസ്


സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

വീടിനു ചുറ്റും സുരക്ഷാ സൈന്യത്തെ കണ്ടതോടെ ചാവേര്‍ അവര്‍ക്കുനേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചും വെടിയുതിര്‍ത്തതോടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

2014ന്റെ അവസാനകാലം മുതല്‍ സൗദിയില്‍ ഇത്തരത്തിലുള്ള ചില ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നില്‍ ഐസിസ് ആണെന്നായിരുന്നു അവകാശവാദം.