Kerala News
കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായി രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 05, 10:40 am
Monday, 5th April 2021, 4:10 pm

വടകരയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയും ആര്‍.എം.പി നേതാവുമായ കെ.കെ രമക്ക് പിന്തുണയുമായി എഴുത്തുകാരി സാറാ ജോസഫ്.

കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ആര്‍.എം.പി സെക്രട്ടറി എന്‍.വേണുവിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു നേരത്തേ ആര്‍.എം.പി തീരുമാനിച്ചിരുന്നത്.

എന്നാല്‍ രമ മത്സരരംഗത്തില്ലെന്ന് അറിഞ്ഞതോടെ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് എം.എം ഹസന്‍ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sara Joseph supports K K Rema