Kerala News
മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി, കടബാധ്യതയെ തുടര്‍ന്നാണ് വൈഗയെ കൊന്നത്; സനു മോഹന്റെ മൊഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 19, 02:46 am
Monday, 19th April 2021, 8:16 am

കൊച്ചി : മകളെ കൊന്നത് താനാണെന്ന് പൊലീസിനോട് സമ്മതിച്ച് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ(13) പിതാവ് സനുമോഹന്‍. കടബാധ്യതയെ തുടര്‍ന്നാണ് വൈഗയെ കൊന്നതെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതി. മകളെ പുഴയിലേക്ക് തള്ളിയെങ്കിലും ഭയം കാരണം ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹന്‍ പറഞ്ഞു.

ഫ്ലാറ്റില്‍ വെച്ച് മകളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ പുഴക്കരികിലെത്തിക്കുകയായിരുന്നെന്നും സനുമോഹന്‍ പറഞ്ഞു. ഒരുമിച്ച് മരിക്കാന്‍ പോകുകയാണെന്ന് മകളോട് പറഞ്ഞിരുന്നെന്നും സനു മോഹന്‍ മൊഴി നല്‍കി.

അതേസമയം, സനുമോഹന്റെ മൊഴി പരിശോധിക്കുമെന്നും മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും പൊലീസ് പറഞ്ഞു. സനു മോഹന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. കര്‍ണാടക കാര്‍വാറില്‍നിന്ന് ഇന്നലെ പിടിയിലായ സനു മോഹനെ പുലര്‍ച്ചെ നാലേകാലോടെയാണ് കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയില്‍ കണ്ടെത്തുകയായിരുന്നു. ഇതേദിവസം പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sanu mohan says about daughters death